രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി

TRIVADRUM, CORONA

ന്യൂ​ഡ​ല്‍‌​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 724 ആ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.  അ​തി​നി​ടെ, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​ഞ്ചു പേ​ര്‍​ക്കു കൂ​ടി ഇ​ന്ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നാ​ഗ്പൂ​രി​ല്‍ നാ​ലു പേ​രു​ടെ​യും ഗോ​ണ്ടി​യ​യി​ല്‍ ഒ​രാ​ളു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. രാ​ജ​സ്ഥാ​നി​ലും ബി​ഹാ​റി​ലും ര​ണ്ടു പേ​ര്‍​ക്ക് വീ​ത​വും തെ​ല​ങ്കാ​ന​യി​ല്‍ ഒ​രാ​ള്‍​ക്കും ഇ​ന്ന് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read Previous

വായ്പകള്‍ക്ക് 3 മാസം മോറട്ടോറിയം: പലിശ നിരക്ക് 0.75ശതമാനം കുറച്ചു

Read Next

റോഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഭക്ഷണവും ഗ്ലൗസും മാസ്‌കും സാനിറ്റൈസറും ഉറപ്പാക്കണം

error: Content is protected !!