കൊവിഡ് 19: ലോകത്താകെ മരണം പതിനാറായിരം കടന്നു

kochi, corona

ദില്ലി: കൊവിഡ് 19 വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എൺപതിനായിരത്തോളം പേർക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയിൽ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത്. ഫ്രാൻസിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്ത ബ്രിട്ടനിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ജനങ്ങളോട് നിർബന്ധിത ഗൃഹവാസത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഹ്വാനം ചെയ്തു. ആധുനിക ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതെന്ന് ബോറിസ് ജോൺസൻ പറഞ്ഞു.

ഇറ്റലിയിൽ 601 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോൾ ഇവിടെയുള്ളത്. സ്പെയിനിൽ 539 മരണം പുതുതായി റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ന്യൂസിലൻഡും സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇതിനിടെ കൊറോണ വൈറസ് ദ്രുതഗതിയിൽ രോഗം വ്യാപിപ്പിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.

Read Previous

​വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടും

Read Next

തടവുകാര്‍ക്ക് പരോളോ ജാമ്യമോ അനുവദിക്കണമെന്ന് സുപ്രീംകോടതി

error: Content is protected !!