ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ ഒ​രു ഡോ​ക്ട​ര്‍ കൂ​ടി മ​രി​ച്ചു

corona, chaina

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ ഒ​രു ഡോ​ക്ട​ര്‍ കൂ​ടി മ​രി​ച്ചു. കൊ​റോ​ണ​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വു​ഹാ​നി​ലെ ഫ​സ്റ്റ് പീ​പ്പി​ള്‍​സ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​പെം​ഗ് യി​ന്‍​ഹു​വ(29) ആ​ണു മ​രി​ച്ച​ത്. കൊ​റോ​ണ​യ്ക്കി​ര​യാ​യി മ​രി​ച്ച ഒ​മ്ബ​താ​മ​ത്തെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഇ​ദ്ദേ​ഹം.

കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച​വ​രെ ചി​കി​ത്സി​ക്കാ​നാ​യി സ്വ​ന്തം വി​വാ​ഹം മാ​റ്റി വ​ച്ച​യാ​ളാ​ണ് യി​ന്‍​ഹു​വ. ജ​നു​വ​രി​യി​ല്‍ ചൈ​നീ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ സ​മ​യ​ത്ത് വി​വാ​ഹി​ത​നാ​കേ​ണ്ട​താ​യി​രു​ന്നു ഡോ​ക്ട​ര്‍. വു​ഹാ​നി​ല്‍ കൊ​റോ​ണ പ​ട​ര്‍​ന്നു പി​ടി​ച്ച​തോ​ടെ വി​വാ​ഹം മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, കൊ​റോ​ണ മ​ര​ണം 2,250 ആ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 76,794.

Read Previous

ആദ്യ വിവാഹം നിയമപരമായി ഒഴിയാതെ രണ്ടാമതും വിവാഹം കഴിച്ച സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി

Read Next

ശരണ്യയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

error: Content is protected !!