സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ ജ​ന​പ​ങ്കാ​ളി​ത്തം കു​റ​യ്ക്ക​ണ​മെ​ന്ന് ഓ​സ്ട്രേ​ലി​യ

corona, australiya, funeral

സി​ഡ്നി: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യാ​ന്‍ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ഓ​സ്ട്രേ​ലി​യ. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ 10 പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ അ​റി​യി​ച്ചു. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും സ്കോ​ട്ട് മോ​റി​സ​ണ്‍ പ​റ​ഞ്ഞു.  രാ​ജ്യ​ത്തെ നി​ര​വ​ധി സ​ന്ദ​ര്‍​ശ​ക കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ദി​വ​സം തോ​റും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 427 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

Read Previous

ലോകത്ത് കോവിഡ് മരണം 18000 കടന്നു

Read Next

രാ​ജ്യ​ത്ത് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

error: Content is protected !!