രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി

ഇന്ധന വില  മാറ്റമില്ലാതെ ഉയര്‍ന്ന വിലയില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. കഴിഞ്ഞ മാസവും വില കൂടിയിരുന്നു. രണ്ടാമത്തെ മാസവും പാചക വാതകത്തിന്റെ വിലകൂട്ടി. വീട്ടാവശ്യത്തനുള്ള 14.2 കിലോഗ്രാം സിലണ്ടറിന്റെ വില 3.50 രൂപയാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ 594 രൂപയും കൊല്‍ക്കത്തയില്‍ 620.50 രൂപയും മുംബൈയില്‍ 594 രൂപയും ചെന്നൈയില്‍ 610.50 രൂപയുമാണ് പുതുക്കിയ വില. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. മെയ് മാസത്തില്‍ പാചകവാതകത്തിന്റെ വില 744 രൂപയില്‍നിന്ന് 581 രൂപയായി കുറഞ്ഞിരുന്നു.

Read Previous

നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റില്‍ പൊട്ടിത്തെറി, നാലുപേര്‍ മരിച്ചു

Read Next

ഡ്രൈവര്‍ക്ക് കൊവിഡ്‌; അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ താല്‍ക്കാലികമായി അടച്ചു

error: Content is protected !!