പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണമാണ അഴിമതി; പാലാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത് ഉമ്മന്‍ ചാണ്ടി

കോട്ടയം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലത്തില്‍ അഴിമതിയുണ്ടെന്നും ഇബ്രാഹിംകുഞ്ഞാണ് കുറ്റക്കാരന്‍ എന്നുമൊക്കെയുള്ള പ്രചാരണം പാലാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണെന്ന് ഇബ്രാഹിംകുഞ്ഞ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. ഏത് വിധത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നും അതിനെ ആരും എതിര്‍ത്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

11 RDads Place Your ads small

Avatar

സ്വന്തം ലേഖകൻ

Read Previous

സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ മൂവാറ്റുപുഴയില്‍ തന്നെ നിലനിര്‍ത്തും; എല്‍ദോ എബ്രഹാം എം.എല്‍.എ

Read Next

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും; പൊളിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

error: Content is protected !!