അ​നാ​ശാ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൂ​ട്ടു​പോ​യില്ല: റെ​യി​ല്‍​വെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ടാ​ക്സി ഡ്രൈ​വ​റെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു

POLICE, RAPE, ARREST, MUMBAI

മും​ബൈ: അ​നാ​ശാ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൂ​ട്ടു​പോ​കാ​ന്‍ ത​യാ​റാ​ക​ത്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യി റെ​യി​ല്‍​വെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ടാ​ക്സി ഡ്രൈ​വ​റെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ലാ​ണ് പോ​ലീ​സ് സേ​ന​യ്ക്കു ത​ന്നെ നാ​ണ​ക്കേ​ടാ​യ സം​ഭ​വു​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ സി​ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ അ​മി​ത് ധ​ന്‍​ക​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പി​എം മെ​ലോ റോ​ഡി​ലെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ര്‍​മി​നി​ല്‍ ബെ​ഞ്ചി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ടാ​ക്സി ഡ്രൈ​വ​റെ അ​മി​ത് സ​മീ​പി​ച്ചു. തെ​ക്ക​ന്‍ മും​ബൈ​യി​ലെ ഗ്രാ​ന്‍​ഡ് റോ​ഡി​ലു​ള്ള അ​നാ​ശാ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ടാ​ക്സി ഡ്രൈ​വ​ര്‍ ഇ​ത് നി​ര​സി​ച്ചു.

Related News:  ഉത്തര്‍ പ്രദേശില്‍ എട്ട് പോലീസുകാര്‍ വെടിയേറ്റ് മരിച്ചു

ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ അ​മി​ത് ടാ​ക്സി ഡ്രൈ​വ​റെ മ​ര്‍​ദി​ക്കു​ക​യും റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലെ ഒ​ഴി​ഞ്ഞ കോ​ണി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ടാ​ക്സി ഡ്രൈ​വ​റു​ടെ പ​ണ​വും താ​ക്കോ​ലും അ​മി​ത് എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ടാ​ക്സി ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​മി​തി​നെ അ​റ​സ്റ്റ് ചെ​യ്തു.

Read Previous

ഡ​ല്‍​ഹി​യി​ല്‍ ചെ​രു​പ്പ് നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ച്ചു

Read Next

കക്കൂസിലെ റിപ്പോർട്ടിം​ഗ് കോടതി കയറുന്നു: കക്കൂസില്‍ കയറിയിരുന്ന് ഫ്‌ളാറ്റ് പൊളിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

error: Content is protected !!