ദില്ലിയിൽ നടക്കുന്ന അക്രമണത്തിന് പിന്നിൽ‌ പൊലീസും ആര്‍എസ്എസും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

congress, udhith raj, bjp, rss, congress

ദില്ലി: ദില്ലിയിൽ നടക്കുന്ന അക്രമണത്തിന് പിന്നിൽ‌ പൊലീസും ആര്‍എസ്എസും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമണം കൂടുതല്‍ അപമാനമുണ്ടാക്കുന്നതാണെന്നും ഉദിത് രാജ് പറ‍ഞ്ഞു.

“രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ അക്രമണം കൂടുതല്‍ അപമാനമാണുണ്ടാക്കുന്നത്. ദില്ലി സുരക്ഷിതമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍, ഇന്നലെ അവര്‍ രാജ്യ തലസ്ഥാനത്തില്‍ വരെ തീയിട്ടു. പൊലീസും ആര്‍എസ്എസും ബിജെപിയും ആണ് മൗജ്പൂര്‍, ജാഫറാബാദ്, കരാവല്‍ നഗര്‍ എന്നിവിടങ്ങളില്‍ നടന്ന അക്രമണത്തിന് പിന്നിൽ,” ഉദിത് രാജ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ കല്ലേറാണ് വടക്കു കിഴക്കന്‍ ദില്ലിയിലെ ജാഫറാബാദിലും മൗജ്പൂരിലും സംഘര്‍ഷത്തില്‍ കലാശിച്ചത്. ദില്ലി പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ അടക്കം 14 പേരാണ് മരിച്ചത്.

Read Previous

കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്നാണ് ശരണ്യ

Read Next

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു

error: Content is protected !!