വിന്നബിലിറ്റി എന്നത് നിയമസഭയിലും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി മത്സരിച്ചു തോൽക്കുന്നത് ആണോ..? മത്സരിച്ചു തോൽക്കാനെങ്കിലും ഒരു അവസരം വേണ്ടേ..? കെ.പി.സി.സി അംഗമായ അഡ്വക്കേറ്റ് അനിൽ ബോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

വൈ.അന്‍സാരി

WELLWISHER ADS RS

വീണ്ടുമൊരു തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസ് പാർട്ടി അന്യം തിന്നു പോകാതിരിക്കാൻ പരിശോധിക്കാനും പരിഹരിക്കാനും
ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവിൻ്റെ  കുറിപ്പ് വൈറലാവുന്നു.

ചാനൽ ചർച്ചകളിലെ പാർട്ടിയുടെ നിറസാന്നിധ്യമായ തമിഴനാട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വരണാധികാരിയും മേഘാലയ, തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് സമിതി അംഗവുമായിരുന്ന സുപ്രീം കോടതി അഭിഭാഷകനുമായ കെ.പി.സി.സി അംഗമായ  അഡ്വക്കേറ്റ് അനിൽ ബോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് സജീവ ചർച്ചയാവുന്നത്.

വിന്നബിലിറ്റി മാനദണ്ഡമെന്ന് പറയുന്നവർ സർട്ടിഫൈ ചെയ്യുന്നതെങ്ങനെയെന്ന് ഇന്ന് വരെ മത്സരിച്ചിട്ടില്ലാത്ത പുതുതലമുറ അന്വേഷിക്കുമ്പോൾ ഉത്തരം ആര് തരുമെന്നും കുറിപ്പിലുണ്ട്.

വിന്നബിലിറ്റി എന്നത് നിയമസഭയിലും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി മത്സരിച്ചു തോൽക്കുന്നത് ആണോ ? അങ്ങനെ എങ്കിൽ മത്സരിച്ചു തോൽക്കാനെങ്കിലും ഒരു അവസരം വേണ്ടേ? എന്നും അനിൽ ചോദിക്കുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം :-

പരിശോധിച്ചാൽ പരിഗണിച്ചാൽ നന്ന് അന്യംനിന്ന് പോകാതിരിക്കും …..അഡ്വ.അനിൽബോസ്. —–…വീണ്ടും ഒരു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കുന്നു .കേരളത്തിൽ നമ്മുടെ രാഷ്ട്രീയപരമായ മുഖ്യ എതിരാളികളായ ഇടതുമുന്നണിയുടെ പട്ടിക ഏകദേശമായി..നമ്മുടെ സിറ്റിംഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്കൊണ്ട് വലിയ മാറ്റങ്ങൾക്കിടയില്ലാത്തതുകൊണ്ടും (ചില അസ്വാരസ്യങ്ങൾ സ്വാഭാവികമായും ഉണ്ടെങ്കിലും ഇവിടങ്ങളിൽ വലിയപ്രശ്നങ്ങൾ ഇല്ല)പലസ്ഥാനാർത്ഥികളും ഏറെ കാതം മുന്നോട്ട് പോയിരിക്കുന്നു … (ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും)……എന്നാൽ കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽക്കുന്ന ആറ്റിങ്ങൽ , കാസർഗോഡ്,പാലക്കാട് എന്നിവിടങ്ങളിൽ കൂടാതെ കഴിഞ്ഞ തവണ കൈവിട്ടു പോയ ഇടുക്കി ,ചാലക്കുടി ,തൃശൂർ ,കണ്ണൂർ,മുല്ലപ്പള്ളി മാറിയാൽ വടകരയിൽ ഷാനവാസിന്റെ വേർപാടിൽ വയനാട് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികൾ ഉണ്ടാകണം

“വിന്നബിലിറ്റി” ആണ് മാനദണ്ഡം എന്നതാണ് ഇവിടെ മുഴങ്ങുന്ന മുദ്രാവാക്യം, സർട്ടിഫൈ ചെയ്യുന്നതെങ്ങനെയെന്ന് ഇന്ന് വരെ മത്സരിച്ചിട്ടില്ലാത്ത പുതുതലമുറ അന്വേഷിക്കുന്നു …ഉത്തരം ആര് തരും വിന്നബിലിറ്റി എന്നത് നിയമസഭയിലും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി മത്സരിച്ചു തോൽക്കുന്നത് ആണോ ? അങ്ങനെ എങ്കിൽ മത്സരിച്ചു തോൽക്കാനെങ്കിലും ഒരു അവസരം വേണ്ടേ? ആരോടുംവ്യക്തിപരമായ വിരോധമില്ല, എങ്കിലും പറയട്ടെ കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയ പ്പെട്ടവർ രണ്ടു പ്രാവശ്യം പാർലമെന്റിൽ മത്സരിച്ച് പരാജിതരായവർ ,കഴിഞ്ഞ പാർലമെന്റിലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും മത്സരിച്ചു പരാജയപ്പെട്ടവർ ദയവായി മാറി നിന്ന് ഔചിത്യം കാട്ടണം എന്നാണ് എന്റെ അപേക്ഷ ……

ഗ്രൂപ്പ് വിശ്വസ്തരായാൽ അതാണ് വിന്നബിലിറ്റിയെങ്കിൽ വളരെ അപഹാസ്യമാണ്……പാർട്ടി പദവികൾ വന്നാൽ തെരഞ്ഞെടുപ്പ് വന്നാൽ ഒരു കൂട്ടർ ….ജനം എഴുതിതള്ളിയാലും ഇവരെ ചുമക്കാൻ ബാദ്ധ്യതപ്പെട്ട പ്രവർത്തകർ,ചെറുപ്പക്കാർ, വനിതകൾ ,ദളിതർ, പണമില്ലാത്ത പാവങ്ങൾ അവരുടെ ക്ഷമയെ ദയവായി പരീക്ഷിക്കരുത് …..!!

അയൽപക്കത്തുനിന്നും സൈക്കിൾ വാടകക്ക്കിട്ടാത്ത പലയാളുകളുമാണ് 25 വയസിലും 28വയസിലും35 നും 40 നും 50 നും ഇടക്ക് സ്ഥാനാർഥികളായി വന്നിട്ടുള്ളത്.  65 ,70,75,80 വയസ്സ് പിന്നിട്ടിട്ടും ഔചിത്യമില്ലാത്ത കസേരകളൊഴിയാൻ മടിയുള്ളവർ ഈ നടപടി തിരുത്തണം തിരുത്തിയേ മതിയാകു …..

എന്റെ എല്ലാ പ്രിയനേതാക്കളോടുമുള്ള താഴ്മയായ അപേക്ഷയാണ് ഇത്….എം.എൽ.എ വരെ ഈ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പാടില്ലയെന്ന ഹൈക്കമാൻഡ് തീരുമാനം അട്ടിമറിക്കരുത്…… സമ്പത്തുള്ളവർക്ക് മാത്രമേ അവസരം നൽകു അവർ മതി എന്ന തെറ്റായസന്ദേശം നൽകരുത്…. ജനം എഴുതിതള്ളിയിട്ടും മടുക്കാത്ത പലവട്ടം മന്ത്രിമാരും , പല പദവികളം കിട്ടിയിട്ടും മടുക്കാത്തവർ പാർട്ടിയെ നിർണായകഘട്ടത്തിൽ പ്രതിസന്ധിയിലകാനിടയുള്ള ധാരണകളുണ്ടാക്കിയവർ, പേര് എഴുതി അവഹേളിക്കാത്തത് അവരെയൊക്കെ പലപ്പോഴും ഒരുപാട് സ്നേഹിച്ചിട്ടുള്ളത് കൊണ്ടും കോൺഗ്രസ് പാർട്ടിയെ ജീവനോളം സ്നേഹിക്കുന്നതു കൊണ്ടുo ആണ് “ഭയമല്ല ബലഹീനതയല്ല” തീരുമാനങ്ങളെടുക്കുന്നവരുടെയും ആത്മാഭിമാനമുള്ള പുതുതലമുറയുടേയും ചിന്തയ്ക്ക് സമർപ്പിക്കുന്നു

Subscribe to our newsletter

Leave A Reply

Your email address will not be published.