മൂന്ന് എംപിമാരെ ഒഴിവാക്കി സിറ്റിംഗ് എം. എല്‍. എമാരടങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി. ഡീന്‍ കുര്യാക്കോസ്, ടി.സിദ്ദീക്ക്, ഹൈബി ഈഡന്‍, വി കെ ശ്രീകണ്ഠന്‍, ബെന്നി ബഹന്നാന്‍ എന്നിവര്‍ മണ്ടലങ്ങളിലേക്ക്

എറണാകുളത്തും ഇടുക്കിലേയും തര്‍ക്കം പരിഹരിക്കാന്‍ മാരത്തണ്‍ ചര്‍ച്ച

Atcd inner Banner

ഡല്‍ഹി: മൂന്ന് സീറ്റിംഗ് എംപിമാരെ ഒഴിവാക്കി സിറ്റിംഗ് എംഎല്‍എമാരെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം ഭാഗീകമായി പൂര്‍ത്തിയാക്കി. ഡീന്‍ കുര്യാക്കോസ്, ടി.സിദ്ദീക്ക്, ഹൈബി ഈഡന്‍, വി കെ ശ്രീകണ്ഠന്‍, ബെന്നി ബഹന്നാന്‍ എന്നിവര്‍ അങ്കതട്ടിലേക്ക്. വയനാടില്‍ ടി.സിദ്ദീക്കും പാലക്കാട് വി കെ ശ്രീകണ്ഠനും എറണാകുളത്ത് ഹൈബി ഈഡനും ചാലക്കുടിയില്‍ ബെന്നി ബഹന്നാനും സീറ്റുറപ്പിച്ചു.

ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ തന്നെ. ആലപ്പുഴയില്‍ കെ സി വേണുഗോപാലിന് പകരം അടൂര്‍ പ്രകാശിന്റെ പേരാണ് പരിഗണനയില്‍.  ഇവിടെ പി.സി വിഷണു നാഥിന്റെ പേരും ചുരുക്ക പട്ടികയിലുണ്ട്. കെ സി വേണുഗോപാല്‍, കെ.വി തോമസ് ഉള്‍പ്പെടെ മൂന്നു സിറ്റിംഗ് എം പിമാര്‍ക്ക് സീറ്റില്ല. മറ്റ് സിറ്റിംഗ് എം പിമാര്‍ തുടരും. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പകരം അവിടെ കെ എം അഭിജിത്തിന്റെ പേര് പരിഗണനയിലാണ്. ആറ്റിങ്ങലില്‍ എ സമ്പത്തിനെതിരെ കെ എസ് ശബരീനാഥന്‍ എം എല്‍ എയാണ് ഒന്നാംപേരുകാരന്‍.

കാസര്‍കോട് സുബ്ബയ്യ റായിയും കണ്ണൂരില്‍ സതീശന്‍ പാച്ചേനിയുമാണ് പരിഗണനയില്‍. ഇടുക്കി എറണാകുളം സീറ്റുകളില്‍ ചെറിയ തര്‍ക്കങ്ങളുണ്ട്.  ഇടുക്കിയില്‍ ജോസഫ് വാഴക്കനും തര്‍ക്ക സ്ഥാനാര്‍ത്ഥിയാണ്. സീറ്റു നിഷേധിക്കപ്പെട്ട കെ വി തോമസിനെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലേക്ക് വിളിച്ച് വരുത്തി ചര്‍ച്ച നടന്നിരുന്നു. ഷാനിമോള്‍ ഉസ്മാനെ ഏതെങ്കിലും മണ്ഡലത്തില്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്റ് തള്ളി.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.