ഉണരുണരൂ… നേതാക്കളെ അനാഥമാകുന്ന കുട്ടനാടിനെ ചൊല്ലി  കോണ്‍ഗ്രസില്‍ കലാപം, തുറന്നടിച്ച് ദേശിയ നേതാവിന്റെ പോസ്റ്റ്

CONGRESS, POLITICS, ANILBOSE, FACEBOOK,RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

ഉറങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളെ ചൂണ്ടി കോണ്ഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. കാലത്തിനനുസരിച്ച് നേതാക്കള്‍ അപ്‌ഡേറ്റാവണമെന്നും കുത്യതയും ,സുവ്യക്തതയും ഉറപ്പാക്കണമെന്നും പോസ്റ്റിലുണ്ട്. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററും കെപിസിസി അംഗവുമായ അഡ്വ. അനില്‍ ബോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് കുട്ടനാടിനെചെല്ലിയുള്ള തര്‍ക്കവും വിഴുപ്പലക്കലും പെരുകുമ്പോഴും നിലപാടില്ലാത്ത നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. അനാതഥമാകുന്ന കുട്ടനാടിനെ ചൊല്ലി താനടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള ആശങ്കയും അനില്‍ പങ്ക് വയ്ക്കുന്നു. പാര്‍ട്ടിക്ക് ഒരു നിലപാട്  ഒന്നുകില്‍ ഏറ്റെടുക്കും ഇല്ലെങ്കില്‍ ഇല്ല . നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ ഞങ്ങള്‍ ആരും എതിര്‍ക്കില്ലല്ലോ ?. അത് കൊണ്ട് വിഴുപ്പലക്കലിന് വിട്ടുകൊടുക്കാതെ കാലത്തിനൊത്തുയരാന്‍ തയ്യാറാകണമെന്നും അനില്‍ പറയുന്നു.

CONGRESS, POLITICS, ANILBOSE, FACEBOOK,RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

പറയാതെ വയ്യ……ഒരു വലിയ രാഷ്ട്രീയ നേതാവല്ല ഞാന്‍ …. ഒരു എളിയ പ്രവര്‍ത്തകന്‍ ആണ്….. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ ജീവവായു പോലെ കാണുന്ന ലക്ഷങ്ങളില്‍ ഒരുവന്‍ മാത്രം …… പാര്‍ട്ടിയില്‍ നിന്ന് കൂറുമാറുന്നവര്‍ രാഷ്ട്രീയ മത്സരങ്ങള്‍ തുടങ്ങിയ കാലം മുതല്‍ ഉള്ളതാണ് …. അധികാര– ആശയ തര്‍ക്കങ്ങള്‍ക്ക് രാഷ്ട്രീയ മുഖം നല്‍കുക പാര്‍ട്ടികള്‍ ഉണ്ടാക്കുക, കര്‍ഷക മുഖം നല്‍കി ,പറയാതെ പറയുന്ന സഭാ പശ്ചാത്തലം കൂടെയുണ്ടെന്ന് ഉറപ്പാക്കി …. കയറ്റിറക്കങ്ങളില്‍ പതറാതെ ഈ രണ്ടു നേതാക്കള്‍ പി.ജെ യും ,മാണിസാറും…” മുന്നണികളെ പ്രത്യേകിച്ച് ജനകീയ അടിത്തറയില്‍ ശക്തരായ കോണ്‍ഗ്രസിനെയും ,സി .പി .എമ്മിനെയും കാലാകാലങ്ങളില്‍ ഉപയോഗിക്കുന്ന രാഷ്ട്രീയം …….അത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടുന്ന ഒന്നാണ് …. പി.ജെ ഇടത് വലത് മുന്നണികളില്‍ തുടര്‍ച്ചയായി മന്ത്രിയാകുന്ന രീതി … മാണിസാറും അങ്ങനെ തന്നെ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്കസേരയോട് തൊട്ടരികില്‍ എത്തുന്ന ചിത്രം :… വ്യക്തിപരമായ കിടമത്സരക്കളികളില്‍..: ഇവരെ പല വിയോജിപ്പുകള്‍ക്കിടയിലും ബഹുമാനിക്കാതെ വയ്യ…. വിയോജിപ്പുകള്‍ക്കിടയിലും എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ നേതാക്കളെ……. ഇപ്പോള്‍ എന്തിന് കുറിക്കുന്നു എന്ന് ചോദിച്ചാല്‍ കാരണം ‘കുട്ടനാട് ‘തന്നെ സ്ഥാനാര്‍ത്ഥി ആരെന്നോ മത്സരിക്കുന്ന പാര്‍ട്ടിയേതെന്നോ അല്ല … മുന്‍ പിന്‍ നോക്കാതെ അവരുടെ പാര്‍ട്ടിക്കും നിലപാടിന്റെ വിജയത്തിനും വേണ്ടി നടത്തുന്ന ജോലികള്‍ ഉണ്ടല്ലോ അത് എല്ലാവരും അറിയുന്നുവല്ലോ? കാണ് ,കണ്ടാല്‍ പോര പഠിക്കണം നമ്മുടെ നേതാക്കള്‍ ! നമ്മള്‍ ഒരു പ്രസ്ഥാനമാണ്, നേതാക്കള്‍ എല്ലാവരും നമ്മുടെതാണ്, ഒക്കെ ശരി ….. പക്ഷെ കുത്യത ,സുവ്യക്തത അത് വേണ്ടേ ? പാര്‍ട്ടിക്ക് ഒരു നിലപാട് …. ഒന്നുകില്‍ ഏറ്റെടുക്കും ഇല്ലെങ്കില്‍ ഇല്ല …നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ ഞങ്ങള്‍ ആരും എതിര്‍ക്കില്ലല്ലോ ?,….. അത് കൊണ്ട് വിഴുപ്പലക്കലിന് വിട്ടുകൊടുക്കാതെ കാലത്തിനൊത്തുയരാന്‍ തയ്യാറാകുക ,പൊതു മനസ് പഠിക്കുക …. എല്ലാ നേതാക്കളോടും പറയാന്‍ ഉള്ളത് ഒന്ന് മാത്രം.1980 ന് മുമ്പുള്ള രാഷ്ട്രീയം മാറി … ന്യു ജന്‍ ഭാഷയില്‍ പറഞ്ഞാല്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുക … നിലപാടുകള്‍ ഉണ്ടാകണം ചിലപ്പോള്‍ തെറ്റിയെന്നു വരാം പക്ഷെ സ്ഥിരതക്കൊരു അംഗീകാരം ഉണ്ടാകും…… ഇല്ലെങ്കില്‍ എത്തുന്ന ഇടങ്ങളില്‍ കൂടുന്നവരോ ,വരുന്നയിടങ്ങളില്‍ മൈക്കുമായി വരുന്ന ചാനലുകാരോ ഒന്നും കാണില്ല…. സമയ പ്രാധാന്യം……. വരാന്‍ പൊതു തെരഞ്ഞെടുപ്പ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം ഒക്കെ ഓര്‍ത്താല്‍ നന്ന് …. അഡ്വ അനില്‍ ബോസ്

Read Previous

കാര്‍ കുറുകെയിട്ട് കെഎസ്‌ആര്‍ടിസി തടഞ്ഞ് കാമുകിയെ രക്ഷിക്കാൻ കാമുകന്റെ ‘ഷോ’

Read Next

53 ലക്ഷംമുടക്കി നവീകരണം പൂര്‍ത്തിയാക്കിയ റോട്ടറി റോഡ് തുറന്നു

error: Content is protected !!