കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഴിമതി നടത്തിയെന്ന് കോൺഗ്രസ്

ന്യൂഡല്‍ഹി: പ്രാദേശികവികസനത്തിനുള്ള എം.പി. ഫണ്ടിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വൻക്രമക്കേട് നടത്തിയതായി കോൺഗ്രസ് ആരോപിച്ചു. ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമായ സ്മൃതി, ആനന്ദ് ജില്ലയിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളിൽ അഴിമതി നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ടുണ്ടെന്ന് കോൺഗ്രസ് പറഞ്ഞു.

Atcd inner Banner

ക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ സ്മൃതി കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കോൺഗ്രസ് വക്താക്കളായ ശക്തി സിങ് ഗോയലും രൺദീപ് സിങ് സുർജേവാലയും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സന്നദ്ധസംഘടനയ്ക്ക് (എൻ.ജി.ഒ.) വഴിവിട്ട രീതിയിൽ നൽകിയ 84.53 ലക്ഷം രൂപയുൾപ്പെടെ 5.93 കോടി രൂപയുടെ പണികൾ ടെൻഡറില്ലാതെയാണ് നൽകിയതെന്ന് സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു. എം.പി.മാരുടെ പ്രാദേശികവികസന പദ്ധതികൾ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഗ്രാമീണവികസന സഹകരണസംഘമാണ് നടത്തിയിരുന്നത്. 2015 ഓഗസ്റ്റ് 19-ന് ഇത്‌ നിർത്തി. പദ്ധതികളുടെ നടത്തിപ്പ് മന്ത്രിയുടെ പി.എ.യുടെ നിർദേശപ്രകാരം ഖേഡയിലെ ശാരദ മസ്ദൂർ കംധാർ സഹകരണ സൊസൈറ്റിക്ക്‌ നൽകി. ബി.ജെ.പി. അംഗങ്ങൾ മാത്രമുള്ള സ്ഥാപനമാണിത്.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.