മുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാകുന്നു; വരന്‍ മുഹമ്മദ് റിയാസ്

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ വിവാഹിതയാകുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് വരൻ. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. 

എസ്എഫ്‌ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.  വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന നേതാവാണ് മുഹമ്മദ് റിയാസ്. 2009 ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. ഐടി കമ്പനിയായ എക്സലോജിക് സെല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ  2002 ലായിരുന്നു മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2005 ൽ വിവാഹമോചനം നേടുകയായിരുന്നു. വീണയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.

Read Previous

കോവിഡ്-19: ഡബ്ല്യു.എച്ച്.ഒ. കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമയുമായി സഹകരിച്ച് വിദഗ്ധ വെന്റിലേറ്റര്‍ പരിശീലനം

Read Next

നീണ്ട കാത്തിരിപ്പിനൊടുവില്‍ മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ ഹൈമാക്‌സ് ലൈറ്റ് പ്രകാശം

error: Content is protected !!