മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരായി

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകള്‍ ടി. വീണയും പി.എം. അബ്ദുള്‍ ഖാദര്‍ – കെ.എം. അയിഷാബി ദമ്പതികളുടെ മകനും ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില്‍ ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്.നേരത്തെ വിവാഹം രജിസറ്റര്‍ ചെയ്തിരുന്നു.RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

എസ്എഫ്ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന നേതാവാണ് മുഹമ്മദ് റിയാസ്. 2009 ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. ഐടി കമ്പനിയായ എക്‌സലോജിക് സെല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 2002 ലായിരുന്നു മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടര്‍ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2005 ല്‍ വിവാഹമോചനം നേടുകയായിരുന്നു. വീണയും വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാകുന്നു; വരന്‍ മുഹമ്മദ് റിയാസ്

Read Previous

നന്മമരം പരിസ്ഥിതി അവാർഡ് ബാബുവിനും മീനാക്ഷിയ്ക്കും

Read Next

കേന്ദ്ര നയങ്ങള്‍ക്കെതിരെ എന്‍സിപി ധര്‍ണ്ണ നടത്തി

error: Content is protected !!