കളക്ടറുടെ അക്കൗണ്ടിലേക്കുള്ള 23 ലക്ഷം രൂപ തട്ടിയെടുത്ത ക്ലാര്‍ക്ക് അറസ്റ്റില്‍

Clerk, arrested,defrauding,Collector's,account,shane nigam, joby george, 24NeWS, kairali, reporter, channel, online, rashtradeepam, Kerala, crime news, politics, accident, death,cinema, pinarayi vijayan, OMMEN CHANDY, by election, murder, local news, pradheshikam, Malayalam, ramesh chennithala, high court, charity, firoze kunnumparambil,Churc case, supremecourt,AYODHYA, Babri Masjid,sudeerbabu

കോട്ടയം: മൂവാറ്റുപുഴവാലി ജലസേചനപദ്ധതി സ്പെഷ്യല്‍ തഹസില്‍ദാരുടെ (ഭൂമിയേറ്റെടുക്കല്‍) ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന കേസില്‍ ക്ലാര്‍ക്ക് അറസ്റ്റില്‍. ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ കളക്ടര്‍ പി.കെ.സുധീര്‍ബാബു നിര്‍ദേശം നല്‍കി. കുറുപ്പന്തറയിലെ മൂവാറ്റുപുഴവാലി ജലസേചന പദ്ധതി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ(ഭൂമിയേറ്റെടുക്കല്‍) ഓഫീസില്‍ നിന്നാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഒക്ടോബര്‍ ഒന്‍പതിനും 15നും ഇടയില്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നാല് കേസുകളിലായി കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടയ്‌ക്കേണ്ടിയിരുന്ന 23 ലക്ഷം രൂപയാണ് ജീവനക്കാരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെടുത്തത്. തട്ടിയെടുത്ത പണം ഉടന്‍ തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് വിവരം. ക്രമക്കേട് സംബന്ധിച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ആര്‍.രാമചന്ദ്രന്‍ കടുത്തുരുത്തി പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ പുത്തന്‍കാവ് പുന്നയ്ക്കാവെളിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

11 RDads Place Your ads small

Avatar

Chief Editor

Read Previous

ചലച്ചിത്രമേളകൾ സംസ്കാരത്തിന്റെ ഭാഗം : സിദ്ധാർത്ഥ ശിവ

Read Next

വി​മാ​നം റ​ണ്‍‌​വേ​യി​ലൂ​ടെ നി​ര്‍​ത്താ​തെ കു​തി​ച്ചു; ഒ​രാ​ള്‍ മ​രി​ച്ചു, 42 പേ​ര്‍‌​ക്ക് പ​രി​ക്ക്

error: Content is protected !!