മെത്രാന്‍ കുപ്പായം കാത്തിരുന്ന വൈദികന്‍ കാമുകിയോടൊപ്പം കുടുങ്ങി

മെത്രാന്‍ കുപ്പായം കാത്തിരുന്ന വൈദികന്‍ കാമുകിയോടൊപ്പം കുടുങ്ങി. ഇടുക്കി ജില്ലയിലെ ഒരു ഇടവകയിലെ വൈദികനും ഇടവകാംഗവും പള്ളിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുമായിരുന്ന വീട്ടമ്മയുമായി ചേര്‍ന്ന് നടത്തിയ ലീലാവിലാസങ്ങള്‍ പുറത്തായതോടെയാണ് വൈദികന്‍ കുടുങ്ങിയത്. വികാരിയുടെ വികാരരംഗങ്ങള്‍ നാടൊക്കെ കണ്ടുവെന്ന് മാത്രമല്ല, അത് കൈയ്യില്‍ കിട്ടിയവര്‍ ചൂടോടെ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഒന്നോ രണ്ടോ വൈദികര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ബാക്കിയുള്ളവര്‍ക്ക് കൂടി പഴികേള്‍ക്കാനുള്ള അടുത്ത സംഭവമാണ് കഴിഞ്ഞദിവസങ്ങളില്‍ നാട്ടുകാര്‍ സോഷ്യല്‍ മീഡിയ വഴി കണ്ടത്.

ഇടുക്കി രൂപതയുടെ മെത്രാന്‍ സ്ഥാനത്തിലേയ്ക്ക് ഈ വൈദികന്റെ പേര് നാമനിര്‍ദേശം ചെയ്തിരുന്നു. വൈദികന്റെ കേടായ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോഴാണ് ഫോണിലുള്ള ചിത്രങ്ങള്‍ ചോര്‍ന്നത്. സഭയെയും തിരുവസ്ത്രത്തെയും അല്മായരെയും എല്ലാത്തിനുമുപരി ദൈവത്തെയും ചതിച്ച വൈദികന് ഇടവകയില്‍ നിന്ന് മുങ്ങേണ്ടി വന്നെങ്കിലും സഭ വൈദികന്‍ അഭയം നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.58 കാരനായ വൈദികനും വീട്ടമ്മയും തമ്മില്‍ നേരത്തെ മുതല്‍ വഴിവിട്ട രീതിയില്‍ സഞ്ചരിച്ചിരുന്നു. അത് പല ഇടവകാംഗങ്ങള്‍ക്കും അറിയാമായിരുന്നു. ഇടവകയുടെ വിദ്യഭ്യാസ സ്ഥാപനത്തിലെ മേലധികാരയും വികാരിയുമായ ഇയാള്‍ സ്ഥാനമാനങ്ങളുടെ മറവില്‍ വീട്ടമ്മയുമായി രതിലീലകളില്‍ ഏര്‍പ്പെടുക പതിവായിരുന്നു.

ലോക് ഡൗണില്‍ പള്ളികള്‍ അടച്ചതോടെയാണ് ഇരുവരും തമ്മിലുള്ള സംഗമം വര്‍ധിച്ചത്. പള്ളി അടച്ചിട്ടും വീട്ടമ്മ അടിക്കടി പള്ളി മേടയില്‍ എത്തിയിരുന്നുവെന്നും സഭാസ്ഥാപനത്തിന്റെ ജോലിക്കാരിയ ആയതിനാല്‍ പലരും കണ്ടെങ്കിലും ആരിലും സംശയം ഉണര്‍ത്തിച്ചിരുന്നി ല്ലായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ ചിത്രങ്ങള്‍ ലഭിച്ച വിശ്വാസികള്‍ സഭാ നേതൃത്വത്തെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ പേരിന് വൈദികനെ സ്ഥലം മാറ്റിയെന്ന അറിയിപ്പ് മാത്രമാണ് സഭാ നേതൃത്വം നല്‍കിയത്.

സഭയുടെ തന്നെ മറ്റൊരു ജില്ലയിലെ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രത്തിലെ ചാപ്പലിലാണ് വൈദികന് അഭയം നല്‍കിയിരിക്കുന്നത്. വിവാദങ്ങള്‍ കെട്ടടങ്ങുന്നതുവരെ ഇവിടുത്തെ ആശ്രമത്തില്‍ വൈദികനു സുഖവാസം അനുവദിച്ചി രിക്കുകയാണ് സഭ. ലോക് ഡൗണ്‍ ആയതിനാല്‍ തന്നെ തീര്‍ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികള്‍ എത്താറില്ലെന്നതാണ് ഇവിടെ തന്നെ വൈദികനു സുഖവാസ കേന്ദ്രമൊരുക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

Read Previous

തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പത്രപ്രവര്‍ത്തകരുടെ പ്രതിഷേധം

Read Next

നല്ല സെക്‌സ് വിഷാദരോഗം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം

error: Content is protected !!