ചവറ എംഎല്‍എ വിജയന്‍പിള്ള അന്തരിച്ചു

:കൊച്ചി: വിജയന്‍പിള്ള എം എൽ എ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. അസുഖബാധിതനായി വിജയന്‍ പിള്ള ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു വിജയൻ പിള്ള. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചവറയിൽ നിന്നും ഇടതു സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെയാണ് വിജയന്‍ പിള്ള തോല്‍പ്പിച്ചത്. ഭാര്യ: സുമാദേവി, മൂന്നു മക്കള്‍.

Read Previous

ഡിജിപിയും മുഖ്യമന്ത്രിയും തമ്മില്‍ അഴിമതിക്ക് മത്സരിക്കുന്നു : ജോസഫ് വാഴയ്ക്കന്‍

Read Next

ച​വ​റ എം​എ​ല്‍​എ എ​ന്‍. വി​ജ​യ​ന്‍ പി​ള്ള അ​ന്ത​രി​ച്ചു

error: Content is protected !!