സിവില്‍ സര്‍വീസ് അക്കാദമിയില്‍ വാരാന്ത്യ കോഴ്‌സുകള്‍ ജൂണ്‍ 23ന് ആരംഭിക്കും

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററിലേക്കുള്ള വാരാന്ത്യ കോഴ്‌സിലേക്കുള്ള ക്ലാസുകള്‍ ജൂണ്‍ 23ന് ആരംഭിക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.റാണി മാത്യു അറിയിച്ചു . 8,9,10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സും, പ്ലസ് 1, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്സുമാണ് നടത്തുന്നത്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.ccek.org എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 12 വൈകിട്ട് 5 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ ജൂണ്‍ 16 ഞായറാഴ്ച രാവിലെ 11 മുതല്‍ 12 വരെ മുവാറ്റുപുഴ മോഡല്‍ ഹൈസ്‌കൂള്‍ ക്യാമ്പസിലെ സബ്സെന്ററില്‍ നടക്കുന്ന പരീക്ഷയില്‍ ഹാജരാകണം. എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0485 2835933 , 82810 98873 ( രാവിലെ 10 മുതല്‍ 5 വരെ)
11 RDads Place Your ads small

സ്വന്തം ലേഖകൻ

സ്വന്തം ലേഖകൻ

Read Previous

മുവാറ്റുപുഴ പ്രസ് ക്ലബ് ടി. എസ്. ദിൽരാജ് പ്രസിഡന്റ്, പി.എസ്. രാജേഷ് സെക്രട്ടറി, രാജേഷ് രണ്ടാർ ട്രഷറാർ

Read Next

വി മുരളീധരന്‍ മോദിക്കൊപ്പം കേന്ദ്രമന്ത്രിസഭയിലേക്ക്

error: Content is protected !!