ചെങ്കൊടിക്കരുത്തില്‍ തൊഴിലാളിവര്‍ഗ്ഗ കരുത്തറിയിച്ച പ്രകടനത്തോടെ സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു

തൊഴിലാളിവര്‍ഗ്ഗ കരുത്തറിയിച്ച പ്രകടനത്തോടെ സിഐടിയു ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം.

പെരുമ്പാവൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിചേരാനും തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്താണ് 16–ാംജില്ലാ സമ്മേളനം പെരുമ്പാവൂരിന്റെ മണ്ണില്‍ സമാപിച്ചത്.ചൊവ്വാഴ്ച വൈകിട്ട് നാലിന് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച തൊഴിലാളിറാലി പൊതുസമ്മേളനവേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ (പി ആര്‍ ശിവന്‍ നഗര്‍) സമാപിച്ചു. ആയിരങ്ങള്‍ അണിചേര്‍ന്ന പ്രകടനത്തിന് ബാന്‍ഡ്‌മേളവും നാസിക്ഡോലും വിവിധ കലാരൂപങ്ങളും അകമ്പടിയേകി.

സി.ഐ.ടി.യു. ജില്ലാ ഭാരവാഹികള്‍: പി.ആര്‍. മുരളീധരന്‍ പ്രസിഡന്റ് സി.കെ. മണിശങ്കര്‍ സെക്രട്ടറി

പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് പി ആര്‍ മുരളീധരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ മണിശങ്കര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി എം സലിം നന്ദിയും പറഞ്ഞു. അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, കെ പി സഹദേവന്‍, കെ എന്‍ ഗോപിനാഥ്, അലി അക്ബര്‍, സി കെ പരീത്, സതി ജയകൃഷ്ണന്‍, എ പി ലൗലി, ടി വി സൂസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read Previous

“പി. ​മോ​ഹ​ന​ന്‍ ഭ​ഗ​വ​ത്’ പേ​ര് നോ​ക്കി ചാ​പ്പ കു​ത്തു​ന്നു; കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി.​ടി. ബ​ല്‍​റാം

Read Next

സംസ്ഥാന വ്യാപകമായി നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

error: Content is protected !!