അനു സിതാര നായികയായെത്തുന്ന തമിഴ് ചിത്രം വനത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടു. വെട്രിയാണ് നായകന്. സ്മൃതി വെങ്കട് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ശ്രീകണ്ഠന് ആനന്ദ് ആണ്. അനു സിതാരയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വനം.
ഗോള്‍ഡന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗ്രേസ് ജയന്തി റാണി, ജെപി അമലന്, ജെപി അലക്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. വിക്രം മോഹനാണ് ഛായാഗ്രഹണം. പ്രകാശ് മബ്ബു ആണ് ചിത്രസംയോജനം. റോണ്‍ ഏതന് യോഹന്റേതാണ് സംഗീതം.
മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണ് അനു സിതാര നായികയായി തിയറ്ററില്‍ എത്തിയ അവസാന ചിത്രം. ഒടിടി റിലീസായി പ്രദര്‍ശനത്തിനെത്തിയ മണിയറയിലെ അശോകനില്‍ അതിഥി വേഷത്തിലും അനു സിതാര എത്തിയിരുന്നു. ട്വല്‍ത്ത് മാന്‍, വാതില്‍, ദുനിയാവിന്റെ ഒരറ്റത്ത്, മോമോ ഇന്‍ ദുബൈ തുടങ്ങി നിരവധി സിനിമകളാണ് അനു സിതാരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.