അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി അടക്കമുള്ളളവര്ക്കെതിരെ പൊലീസ് കേസെടുത്തു. വിജയ് പി. നായര്‍ നല്കിയ പരാതിയിലാണ് കേസ്. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്.
തമ്പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ വിജയ് പി നായര്‍ക്ക് എതിരെ കേസ് എടുത്തിരുന്നു.
വീഡിയോ പകര്‍ത്തുന്നതിന് മുന്‍പ് ഡോ. വിജയ് പി നായര്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. സിനിമയില്‍ ആരെ കുറിച്ചും പല അഭിപ്രായങ്ങളും ഉയരും. അതെല്ലാം യൂട്യൂബ് ചാനല്‍ തുടങ്ങി വിളിച്ചു പറയുകയാണോ ചെയ്യുന്നത്? അയാള്‍ പറയുന്നതൊന്നും അശ്ലീലമാണെന്ന് സമ്മതിക്കുന്നില്ല. പണമുണ്ടാക്കാന്‍ അധ്വാനിക്കുകയാണ് വേണ്ടത്. ഇയാളുടെ പ്രതികരണത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് മുന്നേറാനാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പിനായര്ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നല്‍കുകയും ചെയ്തു.
അതേസമയം യൂട്യൂബിലെ വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിനല്ല തിരുവനന്തപുരം വെള്ളായണി സ്വദേശി വിജയ് പി. നായര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പകരം ഈ അക്രമത്തിന്റെ പേരിലാണ്. വീഡിയോയിലെ അധിക്ഷേപത്തേ കുറിച്ച് ചോദിക്കാനെത്തിയപ്പോള്‍ വിജയ് അപമര്യാദയായി പെരുമാറിയെന്ന് ഡബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി പരാതി നല്കി. അത്തരത്തില്‍ മോശമായി പെരുമാറിയതോടെയാണ് ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്യേണ്ടി വന്നതെന്നും പറയുന്നു.
ഈ പരാതി പ്രകാരമാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. സ്ത്രീകളെ അപമാനിച്ചെന്ന ജാമ്യമില്ല കുറ്റം ചുമത്തിയിരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്തേക്കും. പരാതി പരിശോധിച്ച് നടപടിയെന്നാണ് പൊലീസ് നിലപാട്.