“വിനയനും, ബി.ഉണ്ണികൃഷ്ണനും ഒരേ തൂവൽ പക്ഷികളോ ” ഗിരീഷ് ബാബുവിന്റെ ചോദ്യം വൈറലാവുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ വിമർശിച്ച ഫെഫ്കയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ അംഗം ഗിരീഷ് ബാബുവിന് കാരണം കാണിക്കൽ നോട്ടീസ്. തൊട്ടുപിന്നാലെ വെറും ഒരു സിനിമ തൊഴിലാളി സംഘടന നേതാവ് മാത്രമായ ബി.ഉണ്ണികൃഷ്ണൻ എല്ലാ വിമർശ്ശങ്ങൾക്കും അതിതനാണോ എന്ന ചോദ്യവുമായി ഗിരീഷ് രംഗത്തുവന്നു. “വിനയനും, ബി.ഉണ്ണികൃഷ്ണനും ഒരേ തൂവൽ പക്ഷികളോ എന്ന ഗിരീഷ് ബാബുവിന്റെ ചോദ്യം വൈറലാവുന്നു.


കുറിപ്പിങ്ങനെ: ജനാധിപത്യ ഇന്ത്യയിൽ ഒരു ഇന്ത്യൻ പൗരൻ ഇന്ത്യൻ പ്രധാനമന്ത്രിയെയോ അയാൾ താമസിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനെയോ രാഷ്ട്രീയപരമായി വിമർശിച്ചാൽ ആ പൗരനെതിരെ നിയമനടപടികൾ സ്വികരിച്ച് അയാളെ നിശ്ശബ്ധനാക്കാൻ ശ്രമിച്ചാൽ ആ നടപടി കടുത്ത ഫാസിസമാണെന്ന് പറഞ്ഞു കൊണ്ട് നാം അതിനെ ശക്തമായി എതിർക്കും.

എന്നാൽ വിപ്ലവ തീപന്തവും, ജനാധിപത്യത്തിന്റെ അപോസ്തലനും, സഹിഷ്ണുതയുടെ അംബാസിഡറുമായ socalled കമ്മ്യൂണിസ്റ്റ് ഫെഫ്ക ജനറൽ സെക്രട്ടറി രാജാധിരാജൻ B.ഉണ്ണികൃഷ്ണനെമാത്രം ആരും വിമർശ്ശിക്കാൻ പാടില്ലത്രേ. വെറും ഒരു സിനിമ തൊഴിലാളി സംഘടന നേതാവ് മാത്രമായ B.ഉണ്ണികൃഷ്ണൻ എല്ലാ വിമർശ്ശങ്ങൾക്കും അതിതനാണോ…?

മലയാള സിനിമ മേഖലയിലെ പ്രഥമ തൊഴിലാളി സംഘടനയായ മാക്ട ഫെഡറേഷനിലെ നേതാവ് ആയിരുന്ന ശ്രീ. വിനയന്റെ ഏകാധിപത്യവും, ഫാസിസവും അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് 2008ൽ മാക്ട ഫെഡറേഷനെ പൊളിച്ചു അടക്കി ഫെഫ്ക ഉണ്ടാക്കിയപ്പോൾ അതിന്റെ നേതൃസ്ഥാനത്തേയ്ക്ക് കയറിപറ്റിയ B.ഉണ്ണികൃഷ്ണൻ വിമർശ്ശിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ശ്രെമിക്കുന്ന ഇത്തരം നിലപാട് അല്ലെ യഥാർത്ഥത്തിൽ ഫാസിസം.
അങ്ങനെയെങ്കിൽ വിനയനും, ഉണ്ണികൃഷ്ണനും ഒരേ തൂവൽ പക്ഷികൾ അല്ലെ…?

സമൂഹ മാധ്യമങ്ങളിലൂടെ B.ഉണ്ണികൃഷ്ണനെ വിമർശ്ശിച്ചുവെന്ന് ആരോപിച്ചു ഫെഫ്കയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ അംഗം ആയ എനിക്ക് യൂണിയനിൽ നിന്നും “ജാഗ്രതയോടെ” നൽകിയ കാരണം കാണിക്കൽ നോട്ടീസ്. 6/11/2019

Read Previous

പത്തനംതിട്ട : ആന്റോ ആന്റണിയുടെ ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഹൈക്കോടതി

Read Next

പോലീസിന്റെ ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിക്ക് ടെന്റര്‍ ക്ഷണിച്ചു

error: Content is protected !!