ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ലെനയുടെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍

ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ലെനയുടെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍

വേറിട്ട വേഷങ്ങളുമായി ലെനയുടെ മേക്കോവർ. വ്യത്യസ്തമായ രൂപമാറ്റങ്ങളിലൂടെ ആരാധകരെ ഞെട്ടിപ്പിക്കുന്ന നടിയാണ് ലെന. ഇപ്പോഴിതാ ഞെട്ടിക്കുന്ന വമ്പന്‍ മേക്കോവറില്‍ താരം എത്തിയിരിക്കുന്നു. ലെനയുടെ വ്യത്യസ്തമായ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിനു വേണ്ടിയാണ് ലെനയുടെ മേക്കോവര്‍. ചുണ്ടില്‍ എരിയുന്ന ബീഡിയുമായി മദ്യം ഗ്ലാസിലേക്ക് ഒഴിക്കുന്ന ലെനയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21. ജോജു ജോര്‍ജ്, അജു വര്‍ഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം അഷ്‌കറാണ്. ഗോപിസുന്ദറാണ് സംഗീതം.

Read Previous

നെടുമ്പാശ്ശേരിയില്‍ സ്വർണ്ണ വേട്ട; 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Read Next

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തിച്ച അധ്യാപകന്‍ ഒളിവില്‍

error: Content is protected !!