‘മമ്മിയും അമ്മയും ഉമ്മയും തന്നു വിടുന്ന പൊതിച്ചോര്‍’, ജിമിക്കി കമ്മലിനു ശേഷം ചിന്ത

സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമാണ് യുവജന കമ്മിഷന്‍ ചെയ‌ര്‍പേഴ്‌സണും എസ്.എഫ്.ഐ മുന്‍ നേതാവുമായ ചിന്താ ജെറോം. ലാല്‍ ജോസ് സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനെതിരെ ചിന്ത ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ ട്രോളന്മാര്‍ക്ക് കുറച്ചു നാള്‍ മുമ്ബു വരെ വിരുന്നായിരുന്നു. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരാണോ. കമ്മല്‍ എടുത്തുകൊണ്ടുപോകുന്ന അച്ഛന്മാര്‍ കേരളത്തിലുണ്ടോ. കേരളത്തിലെ അമ്മമാര്‍ ബ്രാണ്ടി കുടിക്കുമോ എന്നൊക്കെയാണ് പാട്ട് കേട്ട ചിന്ത ചോദിച്ചത്.

ഇപ്പോഴിതാ കുറച്ചു നാളത്തെ ഇടവേളയ്‌ക്ക് ശേഷം അടുത്ത പരാമര്‍ശവും നടത്തിയിരിക്കുകയാണ് ചിന്ത. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു യുവജന കമ്മിഷന്‍ ചെയ‌ര്‍പേഴ്‌സന്റെ പ്രസ്‌തുത പരാമര്‍ശം. അതില്‍ അമ്മയും മമ്മിയും ഉമ്മയും കൊടുത്തുവിടുന്ന പൊതിച്ചോര്‍ എന്ന ചിന്തയുടെ പഞ്ച് ഡയലോഗാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചിന്തയുടെ വാക്കുകളിങ്ങനെ-

‘സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞ മിശ്രഭോജനത്തിന്റെ വലിയ സന്ദേശമുണ്ട്. അത് ഇന്ന് കൃത്യമായി നടക്കുന്ന ഇടം എന്ന് പറയുന്നത് ക്യാംപസുകളാണ്. ക്യാംപസിന്റെ ഒരു രാഷ്ട്രീയം എന്നു പറയുന്നത് പൊതിച്ചോറിന്റെ രാഷ്ട്രീയമാണ്. വീട്ടില്‍ നിന്നും മമ്മിയും അമ്മയും ഉമ്മയും പൊതിഞ്ഞുവിടുന്ന പൊതിച്ചോറുകള്‍ ഒരുമിച്ചിരുന്ന് കഴിക്കുന്ന ഇടമാണ് കലാലയങ്ങള്‍…’

Read Previous

മുല്ലപ്പള്ളിയെ തുറന്നെതിർത്ത് അനിൽ അക്കര

Read Next

മൂവാറ്റുപുഴ ജില്ലക്കായി യുഡിഎഫ് വന്നാൽ പരിശ്രമിക്കും: രമേശ് ചെന്നിത്തല

error: Content is protected !!