ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 106 ദിവസം ഫ്രീസറിലൊളിപ്പിച്ചു

ബീജിംഗ്: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 106 ദിവസം ഫ്രീസറിലൊളിപ്പിച്ച യുവാവിന് വധശിക്ഷ. ചൈനയിലാണ് സംഭവം. സു സിയോഡോങ്(30) എന്ന യുവാവിനെയാണ് ചൈനീസ് കോടതി വധശിക്ഷക്ക് വിധിച്ചത്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 15000 യുവാന്‍ ചെലവാക്കി ‘കൊലപാതകം മറക്കാന്‍’ മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ യാത്രയും സംഘടിപ്പിച്ചു.

വിവാഹം കഴിഞ്ഞ് 10 മാസത്തിന് ശേഷമായിരുന്നു കൊലപാതകം. വസ്ത്ര വില്‍പന ശാലയിലെ ക്ലര്‍ക്ക് ആയിരുന്നു സൂ. ഭാര്യ യാങ് പ്രൈമറി സ്കൂള്‍ ടീച്ചറും. ഭാര്യയെ കൊലപ്പെടുത്തി 106 ദിവസമാണ് ഇയാള്‍ ബാല്‍ക്കണിയിലെ ഫ്രീസറില്‍ ഒളിപ്പിച്ചത്. കൊലപാതകം പുറത്തറിയാതിരിക്കാനായി ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും സന്ദേശമയക്കുകയും മറുപടി നല്‍കുകയും ചെയ്തിരുന്നു.

ഒടുവില്‍ ഭാര്യപിതാവിന്‍റെ ജന്മദിനാഘോഷത്തിന് ക്ഷണിച്ചപ്പോള്‍ ഇയാളുടെ പദ്ധതികള്‍ പൊളിഞ്ഞു. പിന്നീട് ഇയാള്‍ പൊലീസില്‍ കീഴടങ്ങി.
2016 ഒക്ടോബര്‍ 17ന് ഇയാളെ കൊടതി വധശിക്ഷക്ക് വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇയാള്‍ മേല്‍ക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാളുടെ ഹര്‍ജി തള്ളി, ശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടതെന്ന് ചൈനീസ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

11 RDads Place Your ads small

Avatar

News Editor

Read Previous

ആവേശത്തിലാക്കി പ്രഭാസ്; ഗ്ലാമർ ലുക്കിൽ ശ്രദ്ധ കപൂർ

Read Next

ബിരിയാണിയില്‍ പുഴു:ആരോഗ്യ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു

error: Content is protected !!