ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി കെ.വി മനോജ് കുമാര്‍ ചുമതലയേറ്റു

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി  കെ. വി. മനോജ് കുമാര്‍ ചുമതലയേറ്റു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയായ ഇദേഹം മുന്‍ സഹകരണ ഓംബുഡ്‌സ്മാന്‍, റബ്‌കോ ലീഗല്‍ അഡൈ്വസര്‍, തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തലശ്ശേരി ബാറില്‍ അഭിഭാഷകന്‍ ആയിരുന്നു. മെയ് 31ന് ശ്രീ പി. സുരേഷ് കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.

Read Previous

യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി

Read Next

മുറിക്കല്ല് ബൈപ്പാസ് പദ്ധതി നീളുന്നത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജാഗ്രത കുറവ് കൊണ്ടെന്ന് ജോസഫ് വാഴയ്ക്കന്‍

error: Content is protected !!