സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ചീഫ് സെക്രട്ടറിയെ തള്ളി മുഖ്യമന്ത്രിയും; ലേഖനമെഴുതാന്‍ അനുമതി വാങ്ങിയിട്ടില്ല

തിരുവനന്തപുരം: സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെയും കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനേയും കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി ലേഖനത്തിലൂടെ ന്യായീകരിച്ചത്. ചീഫ് സെക്രട്ടറി ലേഖനമെഴുതാന്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലൊരു ലേഖനമെഴുതുമ്പോള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല. എങ്കിലും ലേഖനം കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Previous

മാവോയിസ്റ്റ് ബന്ധം: അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല.

Read Next

ശബരിമലയില്‍ ദര്‍ശനത്തിന് തയ്യാറെടുത്ത് യുവതികള്‍, മണ്ഡലകാലം സംഘര്‍ഷഭരിതമാകാന്‍ സാധ്യത

error: Content is protected !!