സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് പടരുന്നു; ചിക്കന്‍ പോക്‌സിന് മരുന്നില്ലെന്നത് തെറ്റായ പ്രചാരണവും ശക്തം

കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂട് കടുത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു. 11 ദിവസത്തിനിടെ 746 പേര്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചു. എല്ലാ ദിവസവും മുഴുവന്‍ ജില്ലകളിലും ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മലപ്പുറത്താണ് ഏറ്റവും അധികം ചിക്കന്‍പോക്‌സ് ബാധിതര്‍.

മലപ്പുറത്ത് 139 പേര്‍ക്കാണ് ഈ മാസം ഒന്നു മുതല്‍ പതിനൊന്നുവരെ ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കുന്നതിനനുസരിച്ചാണ് രോഗം പടരുന്നത്. ഏപ്രിലിലും മേയിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

10-21ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗം ബാധിച്ചയാള്‍ മൂക്കുചീറ്റിയാലും തുമ്മിയാലും രോഗം ബാധിച്ച ശരീരഭാഗങ്ങളില്‍ തൊടുന്നതിലൂടെയും രോഗം പടരും. ശരീരത്തില്‍ പൊന്തിവരുന്ന കുരുക്കള്‍ കരിഞ്ഞുണങ്ങി തീരെ ഇല്ലാതാവുന്നതുവരെയാണ് രോഗകാലഘട്ടം. രോഗികളെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. എളുപ്പത്തില്‍ പടരുന്നതിനാല്‍ പ്രത്യേക ജാഗ്രതവേണം. ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കന്‍പോക്‌സ് രോഗികള്‍ കുളിക്കാന്‍ പാടില്ല, കഞ്ഞി മാത്രമേ കുടിക്കാവൂ, മരുന്നില്ല തുടങ്ങിയ തെറ്റിദ്ധാരണകള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്.

Subscribe to our newsletter

Leave A Reply

Your email address will not be published.