ചേര്‍ത്തലയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യക്കു ശ്രമിച്ചു; അച്ഛന്‍ മരിച്ചു

THRISUR FARMER, SUICIDE

ചേര്‍ത്തല; പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യക്കു ശ്രമിച്ചതിനെ തുടര്‍ന്ന് അച്ഛന്‍ മരിച്ചു. ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയും അമ്മയും അപകടനില തരണം ചെയ്തു. ജനുവരി 17നാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്. തുടര്‍ന്ന് കുടുംബം മനോവിഷമത്തിലായിരുന്നു.

ഞായറാഴ്ച പെണ്‍കുട്ടിയും അച്ഛനും അമ്മയും വിഷം കഴിച്ചിരുന്നു. തുടര്‍ന്ന് പിതാവ് വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. അത് കണ്ടെത്തിയ അമ്മയും മകളും നിലവിളിക്കുകയും കൈത്തണ്ട മുറിച്ച്‌ മരിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Read Previous

ഒരു മിസ് കോൾ അടിച്ചാൽ സർക്കാരിന്‍റെ നേട്ടങ്ങൾ വിശദീകരിക്കും: പുത്തന്‍ തന്ത്രവുമായി അരവിന്ദ് കേജ്‍രിവാള്‍

Read Next

മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തു.

error: Content is protected !!