അഴിമതിയുടെയും സ്വജന പക്ഷ പാതത്തിന്റെയും ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് ചെന്നിത്തല

കേരള സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത്, കൊള്ള എന്നിവയുടെ ഉറവിടമായി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറി. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ അഴിമതി തന്നെയാണ് പ്രധാന ഘടകമെന്നും അദ്ദേഹം ആരോപിച്ചു. ഓരോഘട്ടത്തിലും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളി. അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read Previous

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

Read Next

രണ്ടു ദിവസത്തിനകം പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം നീക്കം ചെയ്യല്‍ പൂര്‍ത്തിയാകും

error: Content is protected !!