മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിട്ടയർ ചെയ്ത ദിവസം സെക്രട്ടറിയും ഡിജിപിയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്ടർ യാത്രയിൽ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ഹെലികോപ്ടർ യാത്രയുടെ പിറ്റേന്നാണ് മണൽ കൈമാറ്റത്തിനുള്ള ഉത്തരവിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ഉത്തരവിറക്കാനായിരുന്നു യാത്ര. ഒരു ലക്ഷത്തിലധികം മെട്രിക് ടൺ മണലാണ് പ്രളയത്തിൽ അടിഞ്ഞുകൂടിയത്. മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ മണൽ വിൽപ്പന നടത്താനാണ് ശ്രമം. മണൽ വിൽക്കുന്നതിൽ അഴിമതിയുണ്ട്. പമ്പ ത്രിവേണിയിലെ മണൽ നീക്കുന്നതിനു പിന്നിൽ കച്ചവട താത്പര്യമാണെന്ന് ചെന്നിത്തല പറഞ്ഞു.

വനം മന്ത്രി പറഞ്ഞത് ഇതിനെ പറ്റി ഒന്നും അറിയില്ലെന്നാണ്. വനം മേഖലയിലെ നടപടി ക്രമങ്ങള്‍ പാലിക്കാതെ മഴക്കാലം എത്തിയതോടെ ദുരന്ത നിവാരണ വകുപ്പിനെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതില്‍ അവ്യക്തതയും ദുരൂഹതയുമുണ്ട്. വനസംരക്ഷണ നിയമ പ്രകാരം വനസ്വത്തായി കണക്കാക്കപ്പെടുന്ന മണലും മണ്ണും നീക്കം ചെയ്യാനല്ലാതെ വില്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Read Previous

രാധാകൃഷ്ണന്റെ തീരുമാനത്തിനൊപ്പം കുടുംബവും; യാഥാര്‍ത്ഥ്യമായത് കോവിഡ്കാലത്തെ ആറാമത്തെ അവയവദാനം

Read Next

മഹാമാരിയ്ക്കും തടുക്കാനായില്ല; മെഡി.കോളേജിൽ വൃക്ക മാറ്റിവച്ച അഞ്ചു പേരും ആശുപത്രി വിട്ടു

error: Content is protected !!