നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു

chemban vinod, marriage

നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു. മറിയം തോമസ് ആണ് വധു. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. എന്നായിരിക്കും വിവാഹമെന്ന കാര്യത്തില്‍ തീരുമാനമായില്ല എന്നാണ് വാര്‍ത്ത. എവിടെവെച്ചായിരിക്കും വിവാഹമെന്നതും പുറത്തുവിട്ടിട്ടില്ല.

നായകനായും സഹനടനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് ചെമ്പൻ വിനോദ്. ചുരുങ്ങിയ കാലംകൊണ്ട് മികച്ച നടൻ എന്ന ശ്രേണിയിലേക്ക് ചെമ്പൻ വിനോദ് എത്തി. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയംപിടിച്ചുപറ്റി. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‍ഐയില്‍ മികച്ച നടനുള്ള പുരസ്‍കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു. ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്.

Read Previous

വിഎസ്ശിവകുമാർ എംഎൽഎയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് പത്താം മണിക്കൂറില്‍

Read Next

കൊല്ലത്ത് വ്യാപാരിക്ക് നേരെ ബന്ധുക്കളുടെ ആസിഡ് ആക്രമണം

error: Content is protected !!