ചാലക്കുടിയില്‍ എച്ച്‌1എന്‍1 രോഗബാധ: രോഗം സ്ഥിരീകരിച്ച യുവാവിന്റെ നില അതീവ ഗുരുതരം

ചാലക്കുടിയില്‍ എച്ച്‌1എന്‍1 രോഗബാധയാണെന്ന് സ്ഥിരീകരിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇയാളെ കൊച്ചി അമൃതാ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. യുവാവിന് എച്ച്‌1എന്‍1 സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വായുവില്‍ കൂടി പകരുന്ന രോഗമായിട്ടും നഗരസഭയോ, ആരോഗ്യ വകുപ്പോ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്നാണ് ആരോപണം. കഴിഞ്ഞ ആഴ്ചയായിരുന്നു യുവാവ് പനിയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് സെന്റ് ജെയിംസ് ആശുപത്രിയിലും ചികിത്സ തേടിയത്. എന്നാല്‍ രോഗം മൂര്‍ച്ചിച്ചതിനാല്‍ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വൈറസ് ബാധയുള്ള രോഗികളുടെ ശ്വാസകോശ സ്രവങ്ങളില്‍ കൂടിയാണ് ഇത് പടരുന്നത്. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മറ്റും ഈ സ്രവം വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു.

Rashtradeepam Desk

Read Previous

അപായ സൂചന അറിയിച്ചുള്ള ഫോണ്‍ സന്ദേശം: വിമാനം അടിയന്തരമായി താഴെയിറക്കി

Read Next

അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില സംബന്ധിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍

Leave a Reply