കോവിഡിന് പിന്നാലെ ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌ത ഹാന്‍റ വൈറസ് പുതിയ രോഗമല്ല

chaina, hanta virus

ബീജിങ്: കോവിഡിന് പിന്നാലെ ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌ത ഹാന്‍റ വൈറസ് പുതിയ രോഗമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യവിദഗ്ധര്‍. ദശകങ്ങള്‍ക്ക് മുന്‍പേ മനുഷ്യനെ ബാധിച്ചിട്ടുള്ള ഈ രോഗത്തിന് ഫലപ്രദമായ ചികില്‍സ കണ്ടെത്തിയിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ പ്രചാരണം കണ്ട് പരിഭ്രാന്തരാകേണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. 1978ല്‍ ദക്ഷിണ കൊറിയയിലാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്‌. എലി, മുയല്‍, അണ്ണാന്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളില്‍ നിന്നാണ് ഇത് പകരുന്നത്. മൂത്രം, തുപ്പല്‍, കടി, കാഷ്ഠം എന്നിവയില്‍ നിന്ന് കൈകള്‍ വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നതിലൂടെയാണ് മനുഷ്യനിലേക്ക് പകരുന്നത്. അതേസമയം പക്ഷെ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വളര്‍ത്തുമൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യതയും ഉണ്ട്. ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ചൊവ്വാഴ്ച മരിച്ചിരുന്നു. ഷാന്‍ഡോങ് പ്രവിശ്യയിലേക്ക് ജോലി ചെയ്യാനായി ബസില്‍ പോകുമ്ബോളാണ് ഇയാള്‍ മരിക്കുന്നത്. തുടര്‍ന്ന് ബസില്‍ ഉണ്ടായിരുന്ന 32 പേരെയും നിരീക്ഷണത്തിലാക്കിയെന്ന് അധികൃതരെ ഉദ്ധരിച്ച്‌ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Read Previous

15 കോടി വിലവരുന്ന 25 ലക്ഷം മാസ്‌ക്കുകള്‍ കടത്താന്‍ ശ്രമം

Read Next

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഉറക്കമില്ല: ഇവര്‍ക്കായി കൗണ്‍സിലിങ്

error: Content is protected !!