കൊറോണ വൈറസ്: ചൈനയിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 724 ആയി

chaina, corona, death

ബെ​യ്ജിം​ഗ്: കൊ​റോ​ണ രോ​ഗം മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 724 ആ​യെ​ന്നും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 34,000 ക​വി​ഞ്ഞെ​ന്നും ചൈ​നീ​സ് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു. കൊ​റോ​ണ​യെ നേ​രി​ടാ​ന്‍ ജ​ന​കീ​യ​യു​ദ്ധ​ത്തി​ന് ബെ​യ്ജിം​ഗ് നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​രു പ്ര​ത്യേ​ക കാ​ര്യ​ത്തി​നാ​യി ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ദീ​ര്‍​ഘ​കാ​ല പോ​രാ​ട്ട​ത്തെ​യാ​ണ് ജ​ന​കീ​യ യു​ദ്ധം എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ല്‍ 12 പേ​ര്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ജ​പ്പാ​നി​ല്‍ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന ആ​ഡം​ബ​ര​ക്ക​പ്പ​ലാ​യ ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 61 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.അ​തേ​സ​മ​യം കേ​ര​ള​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് നോ​വ​ല്‍ കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സ​മ​യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന സം​സ്ഥാ​ന ദു​ര​ന്ത പ്ര​ഖ്യാ​പ​നം പി​ന്‍​വ​ലി​ച്ചു.​വു​ഹാ​നി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ 72 പേ​രി​ല്‍ 67 പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. മാ​ത്ര​മ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​ര​ന്ത പ്ര​ഖ്യാ​പ​നം പി​ന്‍​വ​ലി​ച്ച​ത്.

Related News:  ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ചെങ്ങുന്നൂര്‍ സ്വദേശി മരിച്ചു

Read Previous

ചൈനയിലെ കുമിങിൽ നിന്നും 17 മലയാളി വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചു

Read Next

ഗുണനിലവാരം ഉറപ്പുവരുത്തണം; ഓണ്‍ലൈന്‍ ഭക്ഷണവിതരണം നിയന്ത്രിക്കാന്‍ കേന്ദ്രം

error: Content is protected !!