കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,112 ആയി

CHAINA, CORONA, DEATH

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,112 ആയി. രോഗം ബാധയെ ഇന്നലെ മാത്രം 99 പേരാണ് ചൈനയില്‍ തുടര്‍ന്ന് മരിച്ചത്. ഹോങ്കോങ്ങിൽ ഇന്നലെ 50 പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു. അതിനിടെ, ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ‘കൊവിഡ് 19’ (Covid-19) എന്ന് പേര് നൽകി.

Related News:  ആലപ്പുഴയില്‍ ആന്‍ജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്റ് ഹൃദയ വാല്‍വില്‍ ഒടിഞ്ഞു കയറി പരിക്കേറ്റ വീട്ടമ്മ മരിച്ചു

കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് ‘കൊവിഡ് 19’. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ അറിയിച്ചു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

Read Previous

മസ്ക്കറ്റില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Read Next

സ്വര്‍ണമാല തിളക്കം കൂട്ടി നല്‍കി ; ഉണങ്ങിയശേഷം പരിശോധിച്ചപ്പോള്‍ ഒരു പവന്റെ കുറവ്

error: Content is protected !!