കൊ​റോ​ണ വൈ​റ​സ്: ചൈ​ന​യി​ല്‍ മ​ര​ണം 908

CHAINA, CORONA, DEATH

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ ചൈ​ന​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 908 ആ​യി ഉ​യ​ര്‍​ന്നു. 40,171 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ചൈ​ന​യി​ലെ ദേ​ശീ​യ ആ​രോ​ഗ്യ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടു പ്ര​കാ​രം പു​തി​യ​താ​യി 3,062 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് ഇ​ന്ന​ലെ മാ​ത്രം 97 കൊ​റോ​ണ മ​ര​ണം റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്. ഹു​ബെ​യ് പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ഞാ​യ​റാ​ഴ്ച രാ​ത്രി ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. ഈ ​പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ വു​ഹാ​നി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ചൈ​നാ വ​ന്‍​ക​ര​യ്ക്കു പു​റ​ത്തു ര​ണ്ടു മ​ര​ണ​ങ്ങ​ളേ ഇ​തി​ന​കം റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ള്ളു. ഫി​ലി​പ്പീ​ന്‍​സി​ലും ഹോ​ങ്കോം​ഗി​ലും ഓ​രോ​രു​ത്ത​ര്‍ വീ​തം. ശ​നി​യാ​ഴ്ച ഒ​രു അ​മേ​രി​ക്ക​ന്‍ വ​നി​ത​യും ജ​പ്പാ​ന്‍​കാ​ര​നും കൊ​റോ​ണ ബാ​ധി​ച്ച്‌ ചൈ​ന​യി​ല്‍ മ​രി​ച്ചിരുന്നു.

Related News:  ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ചെങ്ങുന്നൂര്‍ സ്വദേശി മരിച്ചു

Read Previous

അന്യമതസ്ഥരെ ഭീകരരായി കാണുന്ന മാനസികാവസ്ഥ സ്ത്രീകളിലേക്ക് പോലും വ്യാപിപ്പിക്കാന്‍ മതരാഷ്ട്ര വാദത്തിനു കഴിഞ്ഞു: അഡ്വ. പി സതീദേവി

Read Next

വാഹനാപകടത്തിൽപ്പെട്ട ഗായകന്‍ റോഷന്റെ നില അതീവ ഗുരുതരം

error: Content is protected !!