പൊതുസമൂഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയാണെന്ന് ചീഫ് വിപ്പ് കെ. രാജന്‍

maradu flat,breaking,broken,rashtradeepam,news,keralam,eldho ebraham mla,mla,wedding,muvattupuzha,ELDHO EBRAHAM MLA,politics

കൊടുങ്ങല്ലൂര്‍: പൊതുസമൂഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്രത്തിനും കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയാണെന്ന് ചീഫ് വിപ്പ് കെ. രാജന്‍ പറഞ്ഞു. കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ( സി ഒ എ ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റ് ഉള്‍പ്പടെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതി പോലും നിയന്ത്രണങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ്, ചീഫ് വിപ്പ് കെ. രാജന്‍ പറഞ്ഞു. വി.ആര്‍. സുനില്‍ കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൈപ്പമംഗലം എംഎല്‍എ ഇ.ടി. ടൈസണ്‍ , 24 ചാനല്‍ അസോസിയേറ്റ് എഡിറ്റര്‍ ഡോ. അരുണ്‍കുമാര്‍, ഡി സി സി സെക്രട്ടറി കെ.വി. ദാസന്‍, സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍, സി ഒ എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഗോവിന്ദന്‍ , സി ഒ എ ജില്ലാ പ്രസിഡന്റ്അമ്പലപ്പാട്ട് മണികണ്ഠന്‍, പി.പി. സുരേഷ് കുമാര്‍, പി.ബി.സുരേഷ്, പി. ഗോപകുമാര്‍, ടി.ഡി. സുഭാഷ്, ടി.വി വിനോദ് കുമാര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി. ആന്റണി എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്, ദൈവദശകം നൂറു ലോക ഭാഷകളില്‍ സമാഹരിച്ച ഗിരീഷ് ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ ആദരിച്ചു. ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നു തുടങ്ങിയ സാംസ്‌ക്കാരിക സമ്മേളന ഘോഷയാത്ര പട്ടണം ചുറ്റി പൊലീസ് മൈതാനിയില്‍ ( കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചത്വരം) സമാപിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു

ജില്ലാ ഭാരവാഹികള്‍: അമ്പലപ്പാട്ട് മണികണ്ഠന്‍ ( പ്രസിഡന്റ്) , ജോര്‍ജ് ലിയോ, സി.ജി. ജോസ് ( വൈസ് പ്രസിഡന്റ് ) പി. ആന്റണി ( സെക്രട്ടറി), പി.എം. നാസര്‍ , വി.പി. ബിജു ( ജോയിന്റ് സെക്രട്ടറി),ടി.വി. വിനോദ് കുമാര്‍ ( ട്രഷറര്‍).

Read Previous

മരടിലെ ജെയിന്‍ കോറല്‍ കോവ് നിലംപൊത്തി

Read Next

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഒറിജിനല്‍ കുഞ്ഞപ്പനെ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

error: Content is protected !!