ജവഹർ നവോദയ സി.ബി.എസ്.സി പ്ലസ് ടു പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ വിനായക് എം മലിലിനു ടാബ് ഉപഹാരം നൽകി ജോസഫ് വാഴക്കൻ്റെ ആദരം

വാഴക്കുളം: ജവഹർ നവോദയ സി ബി എസ് സി പ്ലസ് ടു പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കിയ വിനായക് എം മലിലിനു ടാബ് ഉപഹാരം നൽകി മുൻ എം എൽ എ ജോസഫ് വാഴക്കൻ ആദരിച്ചു. ഡി കെ റ്റി എഫ് സംസ്ഥാന പ്രസിഡന്റ്‌ ജോയ് മാളിയേക്കൽ, സമീർ കോണിക്കൽ, ജിനു മാടയിക്കൽ, കെ ജി രാധാകൃഷ്ണൻ, സി എ ബാബു, ടിന്റോ ജോസ് എള്ളിൽ, രതീഷ് മംഗലത് തുടങ്ങിയവർ പങ്കെടുത്തു. നാലാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ വിനായകിനെ മൻകിബാത്തിൽ പ്രധാന മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിന് ശേഷം നിരവതി ആളുകളാണ് അഭിനന്ദവുമായി വിനായകിനെ വിളിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മുൻ മുഖ്യ മന്ത്രി ഉമ്മൻ‌ചാണ്ടി, വി എം സുധീരൻ, മിസ്റോം ഗവർണർ പി എസ് ശ്രീധരൻ പിള്ള, എം.പി.മാരായ സുരേഷ് ഗോപി , കൊടികുന്നേൽ സുരേഷ്, എം.എൽ.എ മാരായ പി. റ്റി തോമസ്, വി.പി.സജീന്ദ്രൻ, പി.സി.വിഷ്ണുനാഥ്‌, ചലച്ചിത്രതാരം ദുൽക്കർ സൽമാൻ തുടങ്ങിയവർ വിനായകിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

Read Previous

കൊല്ലത്ത് കുഴഞ്ഞ് വീണ് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Read Next

റാഫേല്‍ ഇന്ത്യയിലെത്തി; ചരിത്ര നിമിഷത്തെ വരവേറ്റ് അംബാല എയര്‍ബേയ്‌സ്

error: Content is protected !!