മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ അടുത്ത മാസം നടത്താന്‍ ആലോചന

exams

തിരുവനന്തപുരം: കൊറോണ മൂലം മാറ്റിച്ച സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മേയില്‍ നടത്തുമെന്ന് കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ അറിയിച്ചു. ജൂണില്‍ ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ. പന്ത്രണ്ടാം ക്ലാസിന്റെ ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, കമ്ബ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, ഹോം സയന്‍സ്, സോഷ്യോളജി തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ അടച്ചിടല്‍ ഏപ്രില്‍ 14 കഴിഞ്ഞും നീണ്ടാല്‍ പന്ത്രണ്ടാം ക്ലാസിന്റെ ശേഷിക്കുന്ന പരീക്ഷകള്‍ അടച്ചിടല്‍ കാലയളവില്‍ത്തന്നെ നടത്തുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.

കേന്ദ്രീയ വിദ്യാലയം, സി.ബി.എസ്.ഇ സ്‌കൂളുകള്‍, സെന്‍ട്രല്‍ ടിബറ്റന്‍ സ്‌കൂളുകള്‍ എന്നിവയില്‍ ഇന്നുമുതല്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിനോട് ക്ലാസടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പഠന മൊഡ്യൂള്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്‍.ഐ.ഒ.എസ് സ്വന്തംനിലയ്ക്ക് ചാനലുകളിലൂടെ പാഠഭാഗങ്ങള്‍ സംപ്രേഷണവും ചെയ്യുന്നുണ്ട്. റേഡിയോയിലൂടെയും പ്രക്ഷേപണം നടത്താന്‍ എന്‍.ഐ.ഒ.എസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ, ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ ജെ.ഇ.ഇയുടെ രണ്ട് പരീക്ഷ, നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ പൂര്‍ത്തിയാക്കുമെന്നും ഖാരെ പറഞ്ഞു.

Read Previous

പാക്കിസ്ഥാനിൽ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,000 ക​വി​ഞ്ഞു

Read Next

ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി അ​ട​ച്ച വി​ഷ​യം: ക​ര്‍​ണാ​ട​ക​യു​ടെ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മെ​ന്ന് ഹൈ​ക്കോ​ട​തി

error: Content is protected !!