വാ​ട്ട്സ്‌ആ​പ്പി​നും ട്വി​റ്റ​റി​നും ടി​ക്‌​ ടോ​ക്കി​നു​മെ​തി​രേ കേ​സ്

case, twitter, whatsapp, tiktak

ഹൈ​ദ​രാ​ബാ​ദ്: മ​ത​സൗ​ഹാ​ര്‍​ദ​ത്തി​നു ക​ള​ങ്കം വ​രു​ത്തു​ന്ന പോ​സ്റ്റു​ക​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്‌ വാ​ട്ട്സ്‌ആ​പ്, ട്വി​റ്റ​ര്‍, ടി​ക് ടോ​ക് എ​ന്നി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. ക്രി​മി​ന​ല്‍ കു​റ്റം ചു​മ​ത്തി ഹൈ​ദ​രാ​ബാ​ദ് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ല്‍​വേ​രി ശ്രീ​ശൈ​ലം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ന​മ്ബ​ള്ളി മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തിയുമായി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

Read Previous

ഇറാന്‍ വൈസ് പ്രസിഡന്റിന് കൊറോണ

Read Next

ദേ​വ​ന​ന്ദ​യുടെ മൃതദേഹം കണ്ടെത്തി

error: Content is protected !!