എംഎല്‍എ വീട്ടിലേക്ക് വിളിച്ചു; പരാതിയുമായി യുവതി

CASE AGAINST MLA, LUKNOW

ലക്‌നോ: എംഎല്‍എ ശല്യം ചെയ്‌തെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ ബിഎസ്പി എംഎല്‍എ ഷാം ആലത്തിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. എംഎല്‍എയുടെ കമ്ബനിയിലാണ് യുവതി ജോലി ചെയ്യുന്നത്. എംഎല്‍എ നിരന്തരമായി ശല്യം ചെയ്‌തെന്നും വീട്ടിലേക്ക് വിളിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്ന് ഗോമ്തി നഗര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് സിങ് പറഞ്ഞു. അസംഗഡിലെ മുബാറക്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് ഷാ അലം.

Read Previous

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക് കല്യാണത്തില്‍ പങ്കെടുക്കണം; കളക്ടർ ഇടപെട്ടു

Read Next

പൊലീസുകാരന്റെ വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണം കവര്‍ന്നു

error: Content is protected !!