മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസെടുത്തു

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്‌റാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ്. കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. ഈ കേസില്‍ ഇ.ഡിയോടും പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സിനോടും അടുത്തമാസം ഏഴാം തിയ്യതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പാലം കേസില്‍ നേരത്തെ വിജിലന്‍സ് ഇബ്‌റാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്തിരുന്നു. കഴിഞ്ഞ നോട്ട് നിരോധന കാലത്ത് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിക്ക് ലഭിച്ച പരാതി.

Read Previous

ഇബാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Read Next

കൊച്ചിൻ കോർപ്പറേഷനിൽ സന്ദർശകരെ നിയന്ത്രിക്കുമെന്ന് മേയർസൗമിനി ജെയിൻ

error: Content is protected !!