
കൊച്ചി: ഇത് ബാദുഷ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് എക്കാലവും വേറിട്ട രീതിയാണ് അതിവേഗ വരയുടെ സുല്‍ത്താനായ കാര്‍ട്ടൂന്‍മാന്‍ ബാദുഷയുടേത്. ഇക്കുറിയും തന്റെ പുതുമയാര്‍ന്ന പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനക്കായി ആകര്‍ഷണമാക്കിയിരിക്കുകയാണ് ഇബ്രാഹിം ബാദുഷ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യൂ; നിങ്ങളെ വരച്ചുതരാമെന്ന ബാദുഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇതിനകം സോഷ്യല്‍ മീഡിയ കയ്യടിയോടെ ഏറ്റെടുത്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000രൂപയില്‍ കുറയാതെ സംഭാവന ചെയ്യൂ, റസിപ്റ്റ് കോപ്പിയും ഫോട്ടോയും ഇന്‍ബോക്സ് ചെയ്യൂ, കേരളത്തെ കൈയ്യിലേന്തി നില്ക്കുന്ന നിങ്ങളുടെ കാരിക്കേച്ചര്‍ വരച്ചുതരാമെന്നാണ് കാര്‍ട്ടൂണ്‍ മാന്‍ എന്നറിയപ്പെടുന്ന ബാദുഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Gepostet von Ibrahim Badusha Cartoonman am Dienstag, 13. August 2019
ഇതിനകം നൂറോളം പേരാണ് ഇത്തരത്തില്‍ തങ്ങളുടെ കാരിക്കേച്ചര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇവരുടെയെല്ലാവരുടേയും ചിത്രങ്ങളും ബാദുഷ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ ശേഷം റസിപ്റ്റ് കോപ്പിയും ഫോട്ടോയും ഇന്‍ബോക്സ് ചെയ്തിരിക്കുന്നത്. ഇവരുടെയെല്ലാം കാര്‍ട്ടൂണ്‍ വരച്ചു നല്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ബാദുഷ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കുപ്രചാരണം നടക്കുന്നതിനിടയില്‍ വ്യത്യസ്തമായ ഇബ്രാഹിം ബാദുഷയുടെ പ്രചരണം ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ വര്‍ഷവും പ്രളയകാലത്ത് സജീവമായിരുന്നു ബാദുഷ.
ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വണ്‍മിനിറ്റ് കാരിക്കേച്ചറിലൂടെ പ്രശസ്തനായ വ്യക്തിയാണ് ആലുവ സ്വദേശിയായ ബാദുഷ. സ്വദേശത്തും വിദേശത്തുമായി മാളുകളിലും സ്കൂളുകളിലും കോളേജുകളിലുമുള്‍പ്പെടെ തത്സമയ കാരിക്കേച്ചറുകള്‍ വരച്ചും ബാദുഷ പ്രശസ്തനാണ്.
Tags: #Badusha Cartoon Man #Caritcature #Cartoon man #Dedicated Relief Operation #Disaster Management #Facebook #Social Media Chief Minister CMDRF flood