എസ്റ്റേറ്റില്‍ നിന്ന് ഏലക്കായ മോഷണം; യുവാക്കളെ പിടികൂടി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു

ഏലം വില കുതിച്ച്‌ കയറിയതോടെ ഇടുക്കിയില്‍ ഏലക്കായ മോഷണവും വര്‍ധിച്ചു. എസ്റ്റേറ്റില്‍ നിന്ന് ഏലക്കായ മോഷ്ടിച്ച രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.  ഏലത്തോട്ടങ്ങളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.

ഉടുമ്ബന്‍ചോല മാങ്ങാത്തൊട്ടിയിലെ ഏലത്തോട്ടത്തില്‍ നിന്ന് പച്ച ഏലക്കാ മോഷ്ടിച്ച്‌ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കുത്തുങ്കല്‍ കുന്നേല്‍ ഷിന്‍്റോ സെബാസ്റ്റ്യന്‍, കല്ലാര്‍ കൊല്ലംപറമ്ബില്‍ ജിജോ തോമസ് എന്നിവരെയാണ് നാട്ടുകാര്‍ ഉടുമ്ബന്‍ചോല പൊലീസിന് കൈമാറിയത്. ശരത്തോടെ മുറിച്ചെടുത്ത അര ചാക്കോളം ഏലക്കാ ഇവരില്‍ നിന്ന് കണ്ടെടുത്തു.

നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച അഞ്ച് കിലോ പച്ചക്കായ അടിമാലിയിലെ കടയില്‍ ചൊവ്വാഴ്ച്ച വിറ്റതായി പ്രതികള്‍ സമ്മതിച്ചു. ഏലക്കായ്ക്ക് ഉയര്‍ന്ന വില ലഭിക്കുവാന്‍ തുടങ്ങിയതോടെ പ്രദേശത്തെ തോട്ടങ്ങളില്‍ തണ്ട് ഉള്‍പ്പെടെ കായ് മോഷ്ടിക്കുന്നത് വ്യാപകമായിരിക്കുകയാണ്.

പല കര്‍ഷകരും തോട്ടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഏലക്കയ്ക്ക് ഇപ്പോള്‍ ശരാശരി നാലായിരം രൂപ വരെ വില ലഭിക്കുന്നുണ്ട്. ഇതോടെയാണ് മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Read Previous

റാ​ഷി​ദ ത്ലൈ​ബി​നും ഇ​ല്‍​ഹാ​ന്‍ ഒ​മ​റി​നും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഇ​സ്ര​യേ​ല്‍

Read Next

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് യെല്ലോ അലേര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രം