ശിവസേന-ബിജെപി സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്ന് ഉദ്ധവ് താക്കറെ

മുംബൈ: രാമക്ഷേത്രം പണിയാൻ പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം ശിവസേനയ്ക്കില്ലെന്നും ബിജെപിയുമായുള്ള സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്നും ഉദ്ധവ് വ്യക്തമാക്കി. ദസറ പ്രഭാഷണത്തോടെ മഹാരാഷ്ട്രയിൽ ശിവസേനയുടെ തെര‌‌‌‌ഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.

ശിവജി പാർക്കിലെ വാർഷിക ദസറ സംഗമം. മുംബൈയുടെ പല ഭാഗത്തുനിന്നുമെത്തിയ ആയിരങ്ങളോട് ശിവസേന തലവൻ ഉദ്ധവ് താക്കറെ രാഷ്ട്രീയം പറയുന്നു. വോട്ടിനായി പറയുന്നതല്ല. എല്ലാ ഹിന്ദുക്കളുടെയും ആവശ്യമാണ് അയോധ്യയിലെ രാമക്ഷേത്രം. 35 കൊല്ലത്തിലേറെയായി കേസ് കോടതിയിലാണ്. രാമക്ഷേത്ര നിർമ്മാണത്തിനായി പ്രത്യേക നിയമ കൊണ്ടുവരണമെന്ന് ഉദ്ധവ് നയം വ്യക്തമാക്കി.

Avatar

Rashtradeepam Desk

Read Previous

കൂടത്തായി കൊലപാതക പരമ്പര: ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കാൻ തീരുമാനം

Read Next

വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പെരുമ്പാമ്പ് ജനലഴിയില്‍ കുടുങ്ങി

error: Content is protected !!