പൗരത്വ ബില്ലിനെതിരെ വേറിട്ട പ്രതിഷേധം;കലാ – പ്രധിഷേധ രാവ്

KERALA BANK,SNDP YOGAM,VELLAPILLY NADESHAN,RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY,SPEAKER,P SREERAMAKRISHNAN

ചൊവ്വാഴ്ച്ച വൈകിട്ട് 5 മണി മുതല്‍

പൗരത്വ ബില്ലിനെതിരെ വേറിട്ട പ്രതിഷേധവുമായി കലാ-സാംസ്‌കാരിക പ്രവര്‍ത്തക കൂട്ടായ്മയുടെ കലാ – പ്രധിഷേധ രാവ്. മൂവാറ്റുപുഴയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെയാണ് പ്രധിഷേധ രാവ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് 5 മണി മുതലാണ് മുവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രതിഷേധം തുടങ്ങുക. മുവാറ്റുപുഴ മേഖലയിലേ കലാ കാരന്മാരും , സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളോടെ തുടക്കം കുറിക്കുന്ന പ്രതിഷേധ രാവ് ആര്‍ട്ട് അറ്റാക്ക് എല്‍ദോ എബ്രഹാം എംഎല്‍എ ഉല്‍ഘാടനം ചെയ്യും , ദേശഭക്തി ഗാനങ്ങള്‍ , നാടന്‍ പാട്ടുകള്‍ , ചിത്ര രചന , ലഘു നാടകം തുടങ്ങിയ കാലിക പ്രസക്ത മായ അവതരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പരിപാടി. വിവിധ സാംസ്‌കാരിക – സാമൂഹ്യ നേതാക്കളും , ജനപ്രതിനിധി കളും പങ്കെടുക്കുമെന്ന് പ്രധിഷേധ രാവിന്റെ സംഘാടകരായ എല്‍ദോ വട്ടക്കാവില്‍, ഷനീര്‍ സിഎ, നസിര്‍ അലിയാര്‍, അസിസ് കുന്നപ്പിള്ളി തുടങ്ങിയവര്‍ അറിയിച്ചു

Read Previous

അശ്ലീല ദൃശ്യം കാണിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു

Read Next

ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും: കൃത്യസമയത്ത് പരിപാടി തുടങ്ങാത്തതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങി

error: Content is protected !!