ബട്ടർഫ്ലൈ കലോത്സവം സമാപിച്ചു

WELLWISHER ADS RS
ഭാരതീയ ബാല കേന്ദ്രയുടെയും ലോക്ബന്ധുരാജ് നാരായൺജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ മൂവാറ്റുപുഴ ടൗൺ യു പി സ്കൂളിൽ രണ്ട് ദിവസമായി നടന്ന അഞ്ച് വയസു വരെയുള്ള കുട്ടികളുടെ കലോത്സവമായ ബട്ടർഫ്ലൈ 2019 സമാപിച്ചു. ചിത്രരചന, കഥാകഥനം, അഭിനയഗാനം, പുഞ്ചിരി മത്സരം, സിനിമാറ്റിക് ഡാൻസ്, ഗ്രാമീണ സംഘ നൃത്തം, ദേശഭക്തിഗാനം, ദേശീയ ഗാനാലാപാനം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തി.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള എക്സലൻസ് അവാർഡ് ഈസ്റ്റ് മാറാടി സർക്കാർ സ്കൂളിനും, മികച്ച അധ്യാപകനുള്ള ടീച്ചർ ഐക്കൺ അവാർഡ് സമീർ സിദ്ദീഖിയ്ക്കും, സാമൂഹിക പ്രതിബന്ധതയ്ക്കുള്ള വനിത അവാർഡ്‌ കുമാരി ചലിത ചാക്കപ്പനും, ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂളിനുള്ള എവറോളിംഗ് ട്രോഫി നിർമ്മല ജൂനിയർ സ്കൂളിനും, ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സ്കൂളായി ലിറ്റിൽ ഫ്ലവർ സ്കൂളിനും, കലാതിലകമായി നിർമ്മല സ്കൂളിലെ നേല എലിസബത്തിനെയും, കലാ പ്രതിഭയായി ആരവ് പ്രവീണിനെയും തിരഞ്ഞെടുത്തു.
മികച്ച അംഗൻവാടികളായി മഞ്ചേരി പടി, പെരിങ്കഴ അംഗൻവാടികളെയും തിരഞ്ഞെടുത്തു.
ഭാരതീയ ബാല കേന്ദ്ര ചെയർമാൻ പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ച യോഗത്തിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. തദവസരത്തിൽ നഗരസഭ ചെയർപേഴ്സൺ ഉഷാ ശശിധരൻ, ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ, കൗൺസിലർ നൂറുദ്ദീൻ, സമീർ സിദ്ദീഖി, ഡോ.ബിജു സ്കറിയ, രൂപേഷ് കെ.ആർ, മുഹമ്മദ് ആസിഫ്, നുസൈഫ, മനോജ്, റോണി മാത്യു ,അനന്ദു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ കാപ്ഷൻ
മൂവാറ്റുപുഴ ടൗൺ യു.പി സ്കൂളിൽ നടന്ന അഞ്ച് വയസുവരെയുള്ള കുട്ടികളുടെ കലോത്സവമായ ബട്ടർഫ്ലൈയുടെ സമാപന സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
Subscribe to our newsletter

Leave A Reply

Your email address will not be published.