രാ​ജ​സ്ഥാ​നി​ല്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ ത​ക​ര്‍​ത്തു

ബി​ല്‍​വാ​ര: രാ​ജ്യ​ത്ത് വീ​ണ്ടും പ്ര​തി​മ ത​ക​ര്‍​ക്ക​ല്‍. രാ​ജ​സ്ഥാ​നി​ല്‍ ഭാ​ര​തീ​യ ജ​ന​സം​ഘം സ്ഥാ​പ​ക നേ​താ​വ് ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ ത​ക​ര്‍​ക്ക​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ബി​ല്‍​വാ​ര ജി​ല്ല​യി​ലെ ഷാ​പു​ര ന​ഗ​ര​ത്തി​ലു​ള്ള പ്ര​തി​മ​യാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നു ഷാ​പു​ര പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ത്രി​പു​ര​യി​ല്‍ ലെ​നി​ന്‍റെ പ്ര​തി​മ​ക​ള്‍ ത​ക​ര്‍​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് പ്ര​തി​മ​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. ത​മി​ഴ്നാ​ട്ടി​ല്‍ ദ്രാ​വി​ഡ രാ​ഷ്ട്രീ​യ ആ​ചാ​ര്യ​നാ​യ പെ​രി​യാ​ര്‍ ഇ.​വി. രാ​മ​സാ​മി നാ​യ്ക്ക​റു​ടെ​യും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​റി​ന്‍റെ പ്ര​തി​മ​യും ത​ക​ര്‍​ക്ക​പ്പെ​ട്ടു.

കോ​ല്‍​ക്ക​ത്ത​യി​ല്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ ക​രി​ഓ​യി​ലൊ​ഴി​ച്ചു വി​കൃ​ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read Previous

ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്കായി അടിവസ്ത്രങ്ങള്‍ ആവശ്യപ്പെട്ടു; പൊതുപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

Read Next

മകളെ ക്രൂരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി ശ്വേത തിവാരി