സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജില്‍ മാറ്റമില്ല

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. എന്നാല്‍ മിനിമം ചാര്‍ജില്‍ മാറ്റമില്ല. മിനിം ചാര്‍ജ് എട്ട് രൂപയായി തുടരും.  മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോ മീറ്ററായി കുറച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം നല്‍കിയത്. രണ്ടര മുതല്‍ അഞ്ച് കിലോ മീറ്റര്‍ വരെയുള്ള യാത്രക്ക് 10 രൂപയാണ് ചാര്‍ജ്. അതേസമയം, വിദ്യാ ര്‍ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കാതിരുന്നത് ഓരോ ഫെയര്‍ സ്‌റ്റേജിലും രണ്ട് രൂപയുടെ വര്‍ധനയാണ് ഉണ്ടാവുക.

Read Previous

ആഗോള കൊവിഡ് ബാധിതര്‍ 10,559,000 ആയി

Read Next

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി

error: Content is protected !!